topnews

മാസ്‌ക് മഴ നനഞ്ഞാൻ അപകടം ഇരട്ടിക്കും, വൈറസിനൊപ്പം ഫംഗസിനെയും ബാക്ടീരിയയെയും

കൊച്ചി: കോവിഡ് വ്യാപനം തുടങ്ങിയതോടെ ഇപ്പോള്‍ മാസ്‌ക് വെയ്ക്കാതെ ആരും തന്നെ പുറത്ത് ഇറങ്ങുന്നില്ല. ഇനി അബദ്ധത്തില്‍ എങ്ങാന്‍ മാസ്‌ക് വെയ്ക്കാതെ പുറത്തിറങ്ങിയാല്‍ പോലീസ് പിഴയും നല്‍കും. എന്നാല്‍ മഴക്കാലമായതോടെ അതിലും വലിയ ഭീഷണിയാണ് ഉയരുന്നത്. മഴയിലേക്ക് ഇറങ്ങുമ്പോള്‍ മാസ്‌കിന് കരുതല്‍ അല്‍പം കൂടുതല്‍ വേണം. ആരോഗ്യ വിദഗ്ധര്‍ തന്നെയാണ് ഇത് പറയുന്നത്. നന്നായി ഉണങ്ങാതെ മാസ്‌ക് ഉപയോഗിക്കാനേ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നനഞ്ഞ മുഖാവരണം അണിഞ്ഞാല്‍ മറ്റ് പല രോഗങ്ങളും പിടിപെടും. ഫംഗസിനെയും ബാക്ടീരിയയെയും ക്ഷണിച്ച് വരുത്തും.

കോവിഡ് രോഗികളുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ തുണി ഉപയോഗിച്ചുള്ള മാസ്‌ക് ഉപയോഗിക്കാനാണ് നിര്‍ദേശമുള്ളത്. മഴക്കാലം ആയാല്‍ ഈ മാസ്‌കുകള്‍ നനയാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മാസ്‌ക് നനഞ്ഞ് കഴിഞ്ഞാല്‍ ഒരു കാരണവശാലും ഒരു നിമിഷം പോലും ഉപയോഗിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബാക്ടീരിയയും ഫംഗസും ബാധിച്ചാല്‍ അത് അണുബാധയായി മാറി ചൊറിച്ചിലിന് കാരണം ആകുമെന്ന് പറയുകയാണ് പൊതുജനാരോഗ്യ വിദഗ്ധ ഡോ. ജി ഐ സന്ധ്യ. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും പ്രമേഹം ഉള്ളവര്‍ക്കും ഇത്തരത്തില്‍ അണുബാധ ഉണ്ടാകാന്‍ വലിയ സാധ്യതയാണുള്ളതെന്ന് അവര്‍ പറയുന്നു. നനഞ്ഞ മാസ്‌ക് ധരിച്ചാല്‍ ചുണ്ടിലും മുഖത്തും വെളുത്ത പാടുകളും തടിപ്പുകളും ഉണ്ടാക്കുമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രൊഫസറായ ഡോ. ബി പത്മകുമാര്‍ വ്യക്തമാക്കി. ഇത് കോവിഡ് വ്യാപനത്തിനും കാരണമാകും.

കഴുകി ഉണങ്ങി തേച്ച മാസ്‌ക് മാത്രമേ ഉപയോഗിക്കാവൂ. കഴുകും മുമ്പ് സോപ്പ് വെള്ളത്തിലോ അണുനാശിനിയിലോ കുറഞ്ഞത് ഒരു മണിക്കൂര്‍ ഇട്ടുവെക്കണം. നാല് മണിക്കൂര്‍ കൂടുമ്പോള്‍ മാസ്‌ക് മാറ്റണം.

Karma News Network

Recent Posts

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 mins ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

29 mins ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

1 hour ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

2 hours ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago