കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലപ്പുറം സ്വദേശിയിൽ നിന്ന് 1.35 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ നൗഷാദാണ് പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറിലുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിന് പിന്നലെ നടത്തിയ പരിശോധനയിലാണ് വൻ സ്വർണവേട്ട തടഞ്ഞത്. പിടിച്ചെടുത്ത സ്വർണത്തിന് ഒരു കോടിയോളം വിലമതിക്കുമെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.
അതേസമയം, രണ്ട് വ്യത്യസ്ത കേസുകളിലായി 19.15 കോടി രൂപ വിലമതിക്കുന്ന 32.79 കിലോഗ്രാം സ്വർണം മുംബൈ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയതായി അധികൃതർ അറിയിച്ചു. കെനിയൻ പൗരത്വമുള്ള രണ്ട് സ്ത്രീകളുടെ വസ്ത്രങ്ങളിലും ബാഗുകളിലുമാണ് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
കസ്റ്റംസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആദ്യ കേസിൽ, നെയ്റോബിയിൽ നിന്ന് വന്ന ഒരു യാത്രക്കാരിയെ പിടികൂടി, അവരുടെ അടിവസ്ത്രത്തിലും ബാഗേജിലും ഒളിപ്പിച്ച നിലയിൽ 6.60 കോടി രൂപ വിലമതിക്കുന്ന 28 സ്വർണ്ണ ബിസ്കറ്റ് കൾ കണ്ടെത്തി. രണ്ടാമത്തെ കേസിൽ, നെയ്റോബിയിൽ നിന്ന് തന്നെ എത്തിയ ഒരു യാത്രക്കാരിയുടെ അടിവസ്ത്രത്തിലും ബാഗേജിലും ഒളിപ്പിച്ച നിലയിൽ 12.54 കോടി രൂപ വിലമതിക്കുന്ന 70 സ്വർണ ബിസ്കറ്റ് കൾ കണ്ടെത്തി. രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു. ഇവർക്ക് സ്വർണം എത്തിച്ചത് ആരാണെന്നും ആർക്കാണ് ലഭിക്കേണ്ടതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…