topnews

കണ്ണൂരിൽ ഓടക്കാട് വെട്ടി വൻ കൊള്ള, നക്കാപ്പിച്ചയ്ക്ക് ഓടകൾ വില്പന നടത്തുന്ന ഭൂവുടമയ്ക്ക് ഒത്താശ ചെയ്ത് അധികൃതർ, അഞ്ച് ലോഡ് ഓടകൾ നാട്ടുകാർ തടഞ്ഞുവെച്ചു

കേരളത്തിലെ ഓടക്കാടുകൾ കൊള്ള ചെയ്യപ്പെടുന്നു. കണ്ണൂർ ജില്ലയിൽ എരുവാശ്ശേരിയിലുള്ള പൈതൃക സംരക്ഷണ പട്ടികയിലുള്ള പൈതൽ മലയുടെ താഴ്വാരത്താണ് ഓടക്കാടുകൾ വെട്ടി നശിപ്പിച്ചിരിക്കുന്നത്. അഞ്ച് ലോറികളിൽ കടത്താനുള്ള ഓടകൾ വെട്ടികൂട്ടി കെട്ടുകളാക്കി വെച്ചിരിക്കുന്നു. വനംവകുപ്പും, പഞ്ചായത്തും, ജില്ലാ കളക്ടറും, കണ്ടില്ലെന്ന് നടിക്കുന്നു, ഇതിനെതിരെ നാട്ടുകാർ രം​ഗത്തിറങ്ങി.

കുടിയാമത്തോടിന്റെ സമീപത്ത് അഞ്ച് കിലോമീറ്റർ നീളത്തിൽ ഓടക്കാടുകൾ വെട്ടി .ചുറ്റുമുള്ള പുറമ്പോക്കു ഭൂമിയോട് ചേർന്നുള്ള റവന്യൂഭൂമിയുടെ ഉടമയാണ് ഒരു രൂപ നിരക്കിൽ നക്കാപ്പിച്ച കാശു വാങ്ങി ഓടക്കാടുകൾ നശിപ്പിച്ചത്. തമിഴ്നാട്ടിലെ പേപ്പർ മില്ലിലേക്ക കൊണ്ടുപോകാനാണ് ഓടകൾ വെട്ടുന്നത്. കാലാകാലങ്ങളായി നിരവധി ലോറികളാണ് ഇത്തരത്തിൽ അതിർത്തി കടന്നു പോകുന്നത്. വനം വകുപ്പ് പാസ് കൊടുക്കാതെ ഇത് കടത്താനാവില്ല. സംരക്ഷണ സസ്യമായതിനാൽ പാസ് നല്കുന്നത് നിയമപരമായി നടക്കില്ല. ഉരുൽപൊട്ടലിൽനിന്നും മണ്ണിടിച്ചിലിൽ നിന്നും സംരക്ഷിക്കുന്ന സസ്യമാണ് ഓടകൾ.പ്രകൃതിയുടെ സംരക്ഷിത കവചമായും നിലകൊള്ളുന്നു.

ആയിരക്കടക്കിന് ഓടകളാണ് ഇത്തരത്തിൽ വെട്ടിക്കൂട്ടിയിട്ടിരിക്കുന്നത്. ഇത് കടത്താൻ അനുവദിക്കുന്നില്ലായെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാർ. ഓടക്കാടുകൾ സംരക്ഷിച്ചാൽ മാത്രമേ പ്രദേശത്ത് ജലദൗർഭല്യം ഉണ്ടാകുന്നത് തടയാൻ കഴിയുകയുള്ളു. കാലക്രമേണ ഇത് ആവർത്തിച്ചാൽ ഇതൊരു മരുഭൂമിയാകുമെന്നതിൽ തർക്കമില്ല. ഭൂവുടമയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നു നാട്ടുകാർ.

കഴിഞ്ഞ വർഷങ്ങളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ട പ്രദേശമാണ് എരുവശി പഞ്ചായത്തിലെ കുടിയാമല. അത് മനസിലായതോടെ ഓടക്കാടുകൾ നശിപ്പിച്ചതിനെതിരെ നാട്ടുകാർ രം​ഗത്ത് വന്നത്. എന്നാൽ ആ പ്രതിഷേധം കണക്കിലെടുക്കാതെ വീണ്ടും ഓടക്കാടുകൾ വെട്ടി നശിപ്പിച്ചു കൊണ്ടെയിരുന്നു. എന്നാൽ പ്രതിഷേധക്കാരുടെ എണ്ണം ദിനം പ്രതി വർധിച്ചു. എന്ത് വന്നാലും ഇത്തരത്തിൽ സംരക്ഷണം നല്കേണ്ട സസ്യത്തെ നശിപ്പിച്ച് നാടിനെ ദുരിതത്തിലാക്കാൻ തങ്ങൾ അനുവദിക്കില്ലായെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാർ.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

31 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

38 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago