കൊച്ചി. ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തി കൊണ്ട് മാത്യു കുഴല്നാടന് എംഎല്‍എ ബിനാമി പേരില്‍ ആറ് കോടിയില്‍ അധികം വിലമതിക്കുന്ന റിസോര്‍ട്ട് സ്വന്തമാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടരി സിഎന്‍ മോഹന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രര്‍ ചെയ്ത ഭൂമിക്ക് വിലയായി കാണിച്ചത് 19260000 കോടി രൂപയാണ്.
എന്നാല്‍ മാത്യു കുഴല്‍ നാടന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്കുള്ള 50 ശതമാനം ഷെയറില്‍ മാര്‍ക്കറ്റ് വില കാണിച്ചിരിക്കുന്നത്. മൂന്ന് കോടി 50 ലക്ഷം രൂപയാണെന്നാണ് ആരോപണം. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമാണ് തട്ടിപ്പ് നടത്തിയത്. സത്യവാങ് മൂലത്തില്‍ മാത്യു കുഴല്നാടന് കാണിച്ചത്. 23 കോടിയുടെ സ്വത്തുക്കളാണ്. എന്നാല്‍ വരുമാന സ്യോതസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം മാത്യു കുഴല്നാടന് അനധികൃത സ്വത്ത് വെളിപ്പിക്കുന്നതിനായി സത്യവാങ്മൂലത്തില്‍ ഷെയറുകളുടെ തുക പെരിപ്പിച്ചു കാണിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും വിജിലന്‍സിനും പരാതി നല്‍കിയതായും സിഎന്‍ മോഹന്‍ പറഞ്ഞു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…