Premium

കേരളത്തെ ഗുണ്ടാ കേരളം ആക്കിയതിൽ പിണറായിക്ക് വലിയ നമസ്കാരം, മാധ്യമപ്രവർത്തകൻ

രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും കേരളത്തിൽ നാൾക്കു നാൾ വർദ്ധിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിന് ഇരകളാകുന്നു. ആലപ്പുഴയിൽ നടന്ന ആക്രമണങ്ങളുടെ തുടർച്ചയായി തിരുവനന്തപുരത്തും അക്രമണ പരമ്പരകൾ അരങ്ങേറിയിരുന്നു, കേരളം ഗുണ്ടകളുടെ നാടായി മാറിയെന്ന് പറയുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ. സംസ്ഥാനത്തു നടക്കുന്ന അക്രമങ്ങളെക്കുറിച്ചാണ് മാധ്യമപ്രവർത്തകന്റെ നിരീക്ഷണം, പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ഉന്നയിക്കുന്നത്.

‘ഗുണ്ടാ കേരളം, എവിടെയും ഗുണ്ടകൾ കാല് വെട്ടുക, കൈവെട്ടുക, കൊന്ന് തള്ളുക ദിനം പ്രതി അടിപൊളി അഭ്യന്തരമന്ത്രി, എന്റെ അറിവിൽ കേരളത്തിന്റെ ചരിത്രത്തിൽ ഇത്ര കഴിവുകെട്ട ഒരു അഭ്യന്തരമന്ത്രി കേരളം കണ്ടിട്ടില്ല…! കേരളത്തെ ഗുണ്ടാ കേരളം ആക്കിയതിൽ വലിയ നമസ്കാരം’ എന്നാണ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചത്, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം നടന്നപ്പോൾ 2 പേർക്ക് വെട്ടേൽക്കുകയും വാഹനങ്ങൾ പോലും കൊടുവാൾ വെച്ച് തകർക്കുകയും ചെയ്തിരുന്നു

ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിലും അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. അതിങ്ങനെ, ആലപ്പുഴയിൽ 12 മണിക്കൂറിൽ നടന്ന ക്രൂരമായ രാഷ്ട്രീയ കുലപാതകം ഉറപ്പായിട്ടും അത് പോലീസ് വീഴ്ചയാണ്, ഉറപ്പായിട്ടും ഇന്റലിജൻസ് സംവിധാനങ്ങൾ ഇതൊക്കെ റിപ്പോർട്ട് ചെയിതു കാണും, പ്രശ്ന പ്രദേശമാണ്, അവിടെ സംഘർഷം നിലനിൽക്കുന്നുണ്ട്, ഒരു സീനിയർ sdpi നേതാവിനെ കൊല്ലാൻ ഗൂഢാലോചന നടക്കുമ്പോൾ ഉറപ്പായിട്ടും അതൊക്കെ പല രീതിയിൽ പോലീസ് ആസ്ഥാനത്തു റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്, പിന്നെ ആരാണ് മുൻകരുതൽ നടപടി എടുക്കാതെ ഇരുന്നത് …? അവിടെയാണ് ആദ്യം നടപടി എടുക്കേണ്ടത് ..! അതുകഴിഞ്ഞു 12 മണിക്കൂർ അടുത്ത കുലപാതകം , അതുകൊണ്ടു തന്നെയാണ് പറയുന്നത് പോലീസ് സംവിധാനം പൂർണമായും പരാജയപെട്ടു വിലയേറിയ രണ്ടു ജീവനുകൾ നമുക്ക് നഷ്ട്ടപെട്ടു …!

അപ്പോൾ ആരെയാണ് സുപ്രധാനമായി തിരിച്ചു അറിഞ്ഞു മാറ്റി നിർത്തേണ്ടത് ..? ഉറപ്പായിട്ടും അത് ഭരണം കൈയാളുന്ന മന്ത്രിയെയാണ്…! ചില ഗുണ്ടകൾ ചേർന്ന് മറ്റൊരു ഗുണ്ടയുടെ കാല് വെട്ടി പരസ്യമായി ബൈക്കിൽ കൊണ്ടുപോയി എടുത്തു എറിയുന്നു ഇതൊക്കെ കേരളത്തിൽ കേട്ട് കേഴ്‌വി പോലും ഇല്ലാത്ത കാര്യങ്ങൾ പക്ഷെ നമ്മൾ നേരിട്ട് കാണുന്നു ഭയാനകമായ സ്ഥിതിവിശേഷം..! കേരള പോലീസ് നല്ലൊരു പോലീസ് സേനയായിരുന്നു അവരെ അവരുടെ നിലയിൽ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയുവാൻ വിട്ടുകൊടുക്കണം, അവരുടെ accountability ചോദ്യങ്ങൾ ചെയ്യണം law enforement കൂടുതൽ രാഷ്ട്രീയം കൈകടത്തരുത് അവർക്കു സ്വതത്രമായി കാര്യങ്ങൾ നേരിടുവാൻ അവസരങ്ങൾ കൊടുക്കണം..!

ഒരു കൊലപാതകം, ഒരു സംസ്ഥാന നേതാവിനെ, അതിന്റെ കണക്ക് തീർത്തുകൊണ്ട് അടുത്ത കൊലപാതകം 12 മണിക്കൂറിനുള്ളിൽ മറ്റൊരു സംസ്ഥാന നേതാവിനെ…!രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാന നേതാക്കന്മാരെ വെട്ടി കൊല്ലുന്നു സത്യത്തിൽ ഓരോ മലയാളിയും ഇത് കാണുമ്പോഴും കേൾക്കുമ്പോഴും ഞെട്ടലുളവാക്കുനുണ്ട്… ഇതിനൊക്കെ പുറകിൽ പ്രവർത്തിക്കുന്ന എന്തൊക്കെയാണ് ഘടകങ്ങൾ….?
രാഷ്ട്രീയ ചേരിതിരിവുകൾ ഉണ്ടെങ്കിൽ അവരെ പറഞ്ഞു മനസ്സിലാക്കുക, അവരെ അക്രമത്തിലോട്ടു കൊണ്ടുപോകാതെ ഇരിക്കുക അത് സംസ്ഥാന അഡ്മിനിസ്ട്രേഷൻ അവരുടെ ചുമതയാണ്…! ക്രൂരമായ കൊലപാതകങ്ങൾ അരങ്ങു പിടിക്കുന്നു

Karma News Network

Recent Posts

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

31 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

8 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

9 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

10 hours ago