ബേസിൽ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി എന്ന സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഠിനാധ്വാനം കൊണ്ടാണ് ടൊവിനോ ഉയരങ്ങൾ കീഴടക്കിയതെന്ന് പറയുകയാണ് സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പേ ടോവിനോക്കൊപ്പം ഒരേ മുറിയിൽ താമസിച്ചിരുന്ന സംവിധായകനും അവതാരകനുമായ ആർ.ജെ മാത്തുക്കുട്ടി.
വാക്കുകൾ
ഒരു മുറിയിൽ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ടോവിനോയും ഞാനും. ആഗ്രഹത്തിൻറെ സന്തതി ആയിരുന്നു അവനെന്നും ഞങ്ങളുടെ കൂട്ടത്തിൽ സിനിമയിൽ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാൾ അവനായിരുന്നും . അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കാലത്ത് ടോവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോകണമെങ്കിൽ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് ചേട്ടനോട് ചോദിക്കണം എന്നതിനാൽ ബാറ്ററിയില്ലാതെ ആ വണ്ടി അവൻ കുറേനാൾ ഓടിച്ചിട്ടുണ്ട്.
അന്ന് ജോലിയുള്ളത് എനിക്ക് മാത്രമായിരുന്നു. ബുള്ളറ്റിന് മിലിട്ടറി ഗ്രീൻ പെയിൻറടിച്ചു. അതു കണ്ടപ്പോൾ ടോവിനോയ്ക്ക് ഒരു ആഗ്രഹം അവൻറെ ബുള്ളറ്റിനും പെയിൻറ് അടിക്കണമെന്ന്. തന്നോട് ചോദിച്ചപ്പോൾ 5000 രൂപ ഉണ്ടെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു. ഇന്ന് അവന് എത്ര വണ്ടിയുണ്ടെന്ന് തനിക്ക് അറിയത്തില്ലെന്നും ആ ബുള്ളറ്റ് പുതിയ ബാറ്ററി വെച്ച് ഇപ്പോഴും ഓടിക്കുന്നുണ്ട്
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…