കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസ്സില്‍ റെയില്‍വേ പോലീസിലെ എ.എസ്.ഐയുടെ മര്‍ദ്ദനമേറ്റ യാത്രക്കാരന് സ്ത്രീകളെ ശല്യപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. കൂത്തുപറമ്പ് നിര്‍മ്മലഗിരി സ്വദേശി പൊന്നന് ഷമീര്‍(40) ആണ് അറസ്റ്റിലായത്. ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ് ഷമീറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് ലിങ്ക് റോഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പീഡനക്കേസില്‍ അടക്കം പ്രതിയാണ് ഷമീര്‍. ഇതിന് പുറമെ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഷമീറിനെ എ.എസ്.ഐ ബൂട്ട് ഇട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
ഇത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച മാവേലി എക്സ്പ്രസിലെ എസ്ടു കോച്ചില്‍ വച്ചാണ് ടിക്കറ്റ് എ.എസ്.ഐ എം.സി.പ്രമോദ് ഷമീറിനെ ചവിട്ടി വീഴ്ത്തിയത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…