crime

പോലീസ് ഞടുങ്ങി മാവോയിസ്റ്റുകൾ പ്രകടനം നടത്തി ടൗണിൽ പ്രസംഗിച്ച് പോസ്റ്ററും ഒട്ടിച്ച് കൂളായി പോയി

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ തോക്കുകൾ കയ്യിലേന്തി എത്തിയ അഞ്ചംഗ സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം ആറേപത്തൊടെ എടപ്പുഴ ടൗണിൽ എത്തിയ സംഘമാണ് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയശേഷം പ്രസംഗിക്കുകയും കൈപ്പടയിൽ എഴുതിയ പോസ്റ്റർ ഒട്ടിച്ച ശേഷം വന്ന വഴിക്കു തന്നെ തിരിച്ചു പോവുകയും ചെയ്തു.

എന്നാൽ ഏതാനും ദൂരെ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു എങ്കിലും ഇവർ പോയ ശേഷമാണ്‌ പോലീസ് എത്തിയത്. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാൽ കരിക്കോട്ടക്കരി ഉൾപ്പെടെ ആധുനിക തോക്കുകലും സുരക്ഷാ ക്രമീകരണവും തണ്ടർ ഫോഴും എല്ലാം ഉണ്ട്. എന്നിരുന്നാലും മാവോയിസ്റ്റുകൾ വരുമ്പോൾ ഇവർക്ക് ഓടി എത്താൻ ആകുന്നില്ല. അര മണിക്കൂറോളം ടൗണിൽ വിലസി സാധനങ്ങളും വാങ്ങി തോക്ക് ധാരികൾ കൂളായി കാട്ടിലേക്ക് മടങ്ങി. എന്നാൽ കാട് പരിശോധിക്കാനോ അവരെ പിന്തുടരാനോ പോലീസ് സംഘം മിനക്കെട്ടുമില്ല. പോലീസിന്റെ ശക്തി കുറവും ഭീതിയിൽ മാവോയിസ്റ്റ് നീക്കങ്ങളിൽ വ്യക്തമാണ്‌.

എടപ്പുഴ കുരിശുമല റോഡിൽ നിന്നും പ്രകടനമായി എത്തിയ സംഘം ടൗണിൽ മുന്നൂറ് മീറ്ററോളം ദൂരത്താണ് പ്രകടനം നടത്തിയത്. വെളിച്ചം മൗലികാവകാശമാണ്. വെളിച്ചം തടയുന്ന ശക്തികൾക്കെതിരെ സംഘം ചേരുക എന്നെഴുതിയ ലഘുലേഖ നൽകുകയും ഒട്ടിക്കുകയും ചെയ്തു. ഇരുപത് മിനിറ്റോളം ടൗണിൽ തങ്ങിയ സംഘം റേഷൻ വെട്ടിക്കുറച്ചതടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് പ്രസംഗിച്ചു.

ഈ സമയത്ത് മുപ്പതോളം നാട്ടുകാരും സ്ഥലത്തെത്തി. രണ്ടു കടകളിൽ നിന്നായി പച്ചരി, ഓയിൽ, റൊട്ടി അടക്കമുള്ള ബേക്കറി സാധനങ്ങളും വാങ്ങിയാണ് വന്ന വഴിക്കു തന്നെ മടങ്ങിയത്. സി പി ഐ മാവോയിസ്റ്റ് കബനീദളം എന്ന പേരിലുള്ള പോസ്റ്ററിന്റെ തലക്കെട്ട് വെളിച്ചം മൗലികാവകാശമാണ്. വെളിച്ചം തടയുന്ന ശക്തികൾക്കെതിരെ സംഘം ചേരുക എന്നാണ്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. സി.പി. മൊയ്തീനാണ് മുദ്രാവാക്യം വിളിച്ചു കൊടുത്തതും പ്രസംഗിച്ചതും. തിരിച്ചു പോകുന്നതിന് മുന്നേ തങ്ങളെ ഓട്ടോറിക്ഷയിൽ കൊണ്ട് വിടാൻ പറ്റുമോ എന്നും ഇവർ ചോദിച്ചിരുന്നു.

കഴിഞ്ഞ 31 ന് അയ്യങ്കുന്ന്‌ കളിതട്ടും പാറയിലെ മൂന്നോളം വീടുകളിൽ ഇതേ സംഘം എത്തിയിരുന്നു. അതിനും ഒരു മാസം മുൻപ് ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും ഇവർ എത്തിയിരുന്നു. അന്ന് ഇവർ എത്തിയ വീട്ടിലുള്ളവരോട് ബാരാപ്പോൾ ജലവൈദ്യുത പദ്ധതി തകർക്കുമെന്ന് പറഞ്ഞിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി  നൽകിയിരുന്നു.

Karma News Editorial

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

6 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

37 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

55 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago