kerala

മുഖ്യമന്ത്രി നരഭോജി, നരമേധം നടത്തിയിരിക്കുന്നു, മാവോയിസ്റ്റ് കവിതയുടെ കൊലപാതത്തിൽ മാധ്യമപ്രവർത്തക അംബിക

മാവോയിസ്റ്റ് കവിതയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നരഭോജിയെന്ന് വിളിച്ച് മാധ്യമപ്രവർത്തക അംബിക. ഇരിട്ടി അയ്യൻകുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍ പുറത്തു വന്നതിനു പിന്നാലെയാണ് അംബികയുടെ പ്രതികരണം. മാവോയിസ്റ്റ് നേതാവ് കവിതയെ തണ്ടർ ബോൾട്ട് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്ന ആരോപണവും അർബൻ നക്സൽ മുഖമായ അംബിക ഉന്നയിക്കുന്നു. ഇതോടെ നേതാക്കളടക്കമുള്ള പത്ത് വിപ്ലവകാരികളെയാണ് ഈ “കപടഇടതുപക്ഷ” സർക്കാരിന്റെ കാലത്ത് തണ്ടർ ബോൾട്ട് വധിച്ചതെന്ന് അംബിക പറഞ്ഞു.

അംബികയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കേരളത്തിന്റെ ആഭ്യന്തര മന്ത്രി, സി പി എം പൊളിറ്റ് ബ്യൂറോ അംഗം നരഭോജി പിണറായി വിജയൻ വീണ്ടും നരമേധം നടത്തിയിരിക്കുന്നു. മാവോവാദി നേതാവ് കവിത എന്ന ലക്ഷ്മിയേയും വ്യാജ ഏറ്റുമുട്ടലിൽ കൊല ചെയ്തിരിക്കുന്നു. ഇതോടെ നേതാക്കളടക്കമുള്ള പത്ത് വിപ്ലവകാരികളെയാണ് ഈ “കപടഇടതുപക്ഷ” സർക്കാരിന്റെ കാലത്ത് തണ്ടർ ബോൾട്ട് വധിച്ചത്…
ശക്തമായി പ്രതിഷേധിക്കുക…
ധീര രക്തസാക്ഷിക്ക് അഭിവാദ്യങ്ങൾ! എന്നിങ്ങനെയാണ് പോസ്റ്റർ അവസാനിക്കുന്നത്.

ഇരിട്ടി അയ്യൻകുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍ ഗൗരവമായാണ്‌ കാണുന്നത്. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ സ. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഇതിനെതിരെ രക്തത്താല്‍ തന്നെ പകരം വീട്ടുമെന്നാണ് ആരോപണത്തില്‍ പറയുന്നത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പുത്തന്‍ ജനാധിപത്യ ഇന്ത്യയ്‌ക്കായി പൊരുതിയ സ. കവിതയ്‌ക്ക് ലാല്‍സലാം. രക്തകടങ്ങള്‍ രക്തത്താല്‍ പകരംവീട്ടും. കൊലപാതകികള്‍ക്കെതിരെ ആഞ്ഞടിക്കുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ പറഞ്ഞിരുന്നത്.

നിരോധിത സംഘടന സി പി ഐ (മാവോയിസ്റ്റ്) ക്ക് പരസ്യ പിന്തുണയുമായി പ്രവർത്തിക്കുന്ന -മറുവാക്ക് എന്ന തീവ്ര ഇടതുപക്ഷ മാസിക എഡിറ്റർ ആണ് അംബിക. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് – മാവോയിസ്റ്റ് അച്ചുതണ്ടിലെ പ്രധാനി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പരസ്യമായി എതിർത്ത അംബിക മുൻപ് പോപ്പുലർ ഫ്രണ്ട് മുഖപത്രമായ തേജസിൽ സബ് എഡിറ്ററായിരുന്നു. കടലാസു സംഘടനകളുടെ പേരിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് സ്ലീപ്പർ സെല്ലുകൾ അംബികയെ മുന്നിൽ നിർത്താറുണ്ട്. മാവോയിസ്റ്റുകളുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സാമ്പത്തിക സഹായത്തോടെയാണ് മറുവാക്ക് മാസിക പുറത്തിറക്കുന്നത്.

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

13 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

22 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

36 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

57 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago