topnews

സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കൊവിഡ്; 112 മരണം

സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4100, മലപ്പുറം 4061, തിരുവനന്തപുരം 3393, കൊല്ലം 3013, തൃശൂര്‍ 2870, പാലക്കാട് 1430, കോഴിക്കോട് 2603, ആലപ്പുഴ 2025, കോട്ടയം 1813, കണ്ണൂര്‍ 1672, ഇടുക്കി 1242, പത്തനംതിട്ട 1069, കാസര്‍ഗോഡ് 656, വയനാട് 485 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, കാസര്‍ഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂര്‍ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂര്‍ 3783, കാസര്‍ഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,94,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 862 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

9 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

14 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

16 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

42 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

57 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago