entertainment

കല്യാണം കഴിച്ചാല്‍ ഞാനും അമ്മയും ബാധ്യതയാകുമെന്ന് കരുതിയിട്ടായിരിക്കാം വിവാഹ ആലോചനകളൊന്നും വന്നട്ടില്ല- മായ കൃഷ്ണ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് മായ കൃഷ്ണ. കോമഡി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോസിലും സജീവ സാന്നിധ്യമായ മായക്ക് അടുത്തിടെയാണ് സ്വന്തമായി ഒരു വീടു വരെയുണ്ടായത്. ഒരു വീടെന്ന ആഗ്രഹം സഫലീകരിക്കാൻ മായയെ സഹായിച്ചത് നടി സീമ ജി നായരാണ്. ശ്രീവിജയ സീമ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. സീമയോടുള്ള സ്നേഹം തെളിയുന്ന പേര്.

ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ ഒരു വീട്ടില്‍ ഞാന്‍ ജോലിയ്ക്ക് നില്‍ക്കുയായിരുന്നു. പ്രായമായ അച്ഛനെയും അമ്മയെയും നോക്കുകയായിരുന്നു എന്റെ ജോലി. ആ വീട്ടില്‍ നില്‍ക്കുന്ന കാലത്ത് അവിടുത്തെ കുട്ടിയാണെന്ന് കരുതി എനിക്കിങ്ങോട്ട് കല്യാണാലോചനകള്‍ വരുമായിരുന്നു. പക്ഷെ പിന്നീട് നമ്മളെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ അവരൊക്കെ പിന്തിരിഞ്ഞ് പോകും.

എനിക്ക് വീടില്ല, അമ്മ മാത്രമാണ് കൂടെ എന്നൊക്കെ അറിയുമ്പോള്‍ അവളെ കെട്ടിയാല്‍ അമ്മ കൂടി ഒരു ബാധ്യതയാകുമോ എന്ന് ചിന്തിച്ചിട്ടാവാം. വീടുമില്ല, നമുക്കൊന്നുമില്ലെന്നും അറിയുമ്പോള്‍ അങ്ങനെയൊരു ബാധ്യത ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലായിരുന്നു. അന്നിങ്ങോട്ട ചോദിച്ച് കല്യാണം വന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ആലോചനകള്‍ കുറവാണ്.

അഭിനയത്തിലേക്ക് വന്നതിന് ശേഷം വിവാഹം ചെയ്യണമെന്നോ കുടുംബം വേണമെന്ന ചിന്തയോ ഒന്നും എനിക്കില്ല. അഭിനയിച്ചാല്‍ മാത്രം മതി. അങ്ങനെ പറയുന്നത് കൊണ്ടാണോ എന്നറിയില്ല, ആരും പിന്നീട് വന്നിട്ടില്ല. ഇതുവരെ ആരും ഇഷ്ടമാണെന്ന് പറഞ്ഞ് വന്നിട്ടില്ല, എനിക്കും ആരോടും അങ്ങനെ തോന്നിയിട്ടില്ല. കരിയര്‍ തുടങ്ങിയതിന് ശേഷം ഇതുവരെ ഞാന്‍ ആരോടും ഇഷ്ടം പറഞ്ഞിട്ടില്ല. ആരും എന്നോടും പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെ ആയത് കൊണ്ടായിരിക്കാം. ഇത് വന്‍ ഭാരമായി മാറിയേക്കാം എന്ന് പലരും കരുതിയിട്ടുണ്ടാവാം. ഇപ്പോള്‍ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്കൊക്കെ എന്നെ വല്യ ഇഷ്ടമാണ്. ഒരു പെങ്ങളെ പോലെയാണ് അവരൊക്കെ എന്നെ കണ്ടിട്ടുള്ളത്.

ഞാനിരിക്കുമ്പോഴൊക്കെ എന്തേലും നെഗറ്റീവ് തമാശ പറയുമ്പോള്‍ പോലും ഞാന്‍ അവിടെയുണ്ടെങ്കില്‍ അത് മായ അല്ലേ കേട്ടാല്‍ കുഴപ്പമില്ലെന്ന് പറയും. ആണ്‍, പെണ്‍ വ്യത്യാസം ഒന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലെന്നാണ് നടി പറയുന്നത്. ഇങ്ങനെ പോയാല്‍ ജീവിതത്തില്‍ നീ ഒറ്റപ്പെട്ടു പോകും, അവസാന കാലത്ത് ആരും ഉണ്ടാവില്ല എന്നൊക്കെ മറ്റുള്ളവര്‍ പറയും. എന്നെ സംബന്ധിച്ചിടത്തോളം ജനിച്ചപ്പോള്‍ മുതലേ ഞാന്‍ ഒറ്റയ്ക്കാണ്. അതുകൊണ്ട് അങ്ങനൊരു ഫീലേ എനിക്കില്ല. അയ്യോ ഞാന്‍ ഒറ്റയ്ക്കായി പോകുമല്ലോ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയും ഇല്ല. അങ്ങനൊരു പേടി എന്റെ അമ്മയ്ക്കുമില്ല. അമ്മ എന്റെ ഇഷ്ടത്തിന് നില്‍ക്കുന്ന ആളാണ്. ഞാന്‍ കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും അമ്മയ്ക്ക് കുഴപ്പമില്ല.

Karma News Network

Recent Posts

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

28 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

52 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

1 hour ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

3 hours ago