തിരുവനന്തപുരം. കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പി. മേയറെ ഡയസിൽ കയറ്റാതെ കൗൺസിലർമാർ തടഞ്ഞു. ഇവരെ പോലീസ് ബലപ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കാനാണ് മേയർ ആര്യാ രാജേന്ദ്രൻ പോലീസിനോട് നിർദേശിച്ചത്. ബിജെപിയുടെ വനിതാ കൗൺസിലർമാർ ചേർന്നാണ് മേയർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
മേയറുടെ ഡയസിൽ കയറി നിന്നും ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഇവരെ സസ്പെൻഡ് ചെയ്യുമെന്നാണ് മേയർ അറിയിച്ചിരിക്കുന്നത്. നിലത്ത് കിടന്ന് പ്രതിഷേധിച്ച ബിജെപിയുടെ വനിതാ കൗൺസിലർമാരെ മറികടന്നായിരുന്നു മേയർ ഡയസിലെത്തുന്നത്. തുടർന്ന് പ്രതിഷേധിച്ച ബിജെപിയുടെ എട്ട് കൗൺസിലർമാരെ സസ്പെൻഡ് ചെയ്യാൻ മേയർ ഉത്തരവിട്ടു.
യുഡിഎഫ് കൗൺസിലർമാരും നഗരസഭയ്ക്കുള്ളിൽ പ്രതിഷേധിക്കുന്നുണ്ട്. നഗരസഭ കൗൺസിൽ ഹാളിനുള്ളിലാണ് അവരുടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നത്. മേയർ ഗോ ബാക്ക് എന്നെഴുതിയിരിക്കുന്ന ഭീമൻ ബാനറും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. നിയമനക്കത്ത് വിവാദത്തിൽ മേയർ രാജി വയ്ക്കണമെന്ന ആവശ്യത്തിന്മേലാണ് പ്രതിഷേധം നടന്നു വരുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…