topnews

2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം മേയർ ആര്യ രാജേന്ദ്രന്

ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്. നഗരസഭ പരിധിയിൽ ഊർജ്ജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നല്കിയതിനുമാണ് പുരസ്‌കാരം. ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ വെച്ച് മേയർ ആര്യ രാജേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി. മേയറായി ചുമതല ഏൽക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി സൗഹൃദമായ വികസനം എന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു.

ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം ലഭിച്ച വിവരം സസന്തോഷം എന്റെ പ്രിയപെട്ടവരെ അറിയിക്കുകയാണ്. നഗരസഭ പരിധിയിൽ ഊർജ്ജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നല്കിയതിനുമാണ് ഈ അംഗീകാരം ലഭിച്ചത്. വ്യക്തിപരമായി വളരെയധികം സന്തോഷമുള്ള നിമിഷമാണിത്. ഇന്നലെ ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങി.

മേയറായി ചുമതല ഏൽക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി സൗഹൃദമായ വികസനം എന്നത്. നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുക എന്നതും ഒരു വെല്ലുവിളി തന്നെ ആയിരുന്നു. കാർബൺ ന്യൂട്രൽ അനന്തപുരി എന്ന നയം രൂപീകരിച്ചാണ് ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി 115 വൈദ്യുതി ബസുകൾ, 100 വൈദ്യുതി ഓട്ടോകൾ, 35 വൈദ്യുതി സ്കൂട്ടറുകൾ തുടങ്ങി ഒട്ടേറെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ, നഗരത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും ലൈഫ് പദ്ധതിയിലെ ഭവനങ്ങളിലും, അങ്കണവാടികളിലും സോളാർ റൂഫിങ് തുടങ്ങി പ്രകൃതി സൗഹൃദങ്ങളായ പദ്ധതികൾ നഗരത്തിൽ നടപ്പിലാക്കാൻ സാധിച്ചു.

ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ഒരർത്ഥത്തിൽ പരിസ്ഥിതിയെ കൂടെ സംരക്ഷിക്കുന്നു എന്നതാണ് കാഴ്ചപാട്. ഈ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ദേശീയതലത്തിലെ ഒരു മാധ്യമ സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ചത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം പിന്തുണ നൽകിയ നഗരത്തിലെ ജനങ്ങൾ, സഹപ്രവർത്തകർ, ജീവനക്കാർ തുടങ്ങി എല്ലാവർക്കും ഈ ഘട്ടത്തിൽ സ്നേഹവും നന്ദിയും അറിയിക്കുന്നു. ഇനിയുള്ളത് ചുരുങ്ങിയ ദിവസങ്ങളാണെങ്കിലും അതും കൂടി ഉപയോഗപെടുത്തി നമ്മുടെ നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് ലക്‌ഷ്യം. എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

3 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

4 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago