kerala

ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നത്- ആര്യ രാജേന്ദ്രൻ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി കാണിച്ചത് ചോദിക്കാനാണ് പോയതെന്നുമാണ് ആര്യയുടെ വിശദീകരണം.

ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആര്യയുടെ സഹോദരന്‍റെ ഭാര്യയും സഞ്ചരിച്ച കാറിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുക്കാതെ പോയതോടെ ഇത് ചോദ്യം ചെയ്യാൻ ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തി, ഡ്രൈവറുമായി വാക്കേറ്റമുണ്ടായി എന്നാണ് ആക്ഷേപം. എന്നാല്‍ സംഭവിച്ചത് അതൊന്നുമല്ലെന്നാണ് ആര്യ രാജേന്ദ്രൻ നല്‍കുന്ന വിശദീകരണം.

കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു, ആ സംഭവം നിയമപരമായി നേരിടണമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു, ശേഷം ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട് പോയി, പാളയത്ത് സിഗ്നലില്‍ വാഹനങ്ങള്‍ നിന്നപ്പോള്‍ തങ്ങള്‍ കാറ് സൈഡാക്കി ബസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നു

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നേരത്തെയും അലക്ഷ്യമായ ഡ്രൈവിംഗിന് കേസുണ്ടെന്നും ഇദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഇദ്ദേഹം ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അതിന്‍റെ കവര്‍ വലിച്ചെറിഞ്ഞുവെന്നും ആര്യ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അല്ല, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നതെന്നും ആര്യ.

മന്ത്രിയെ വിളിച്ചിരുന്നു, ഡിസിപിയെ വിളിച്ചിരുന്നു, കന്‍റോൺമെന്‍റ് പൊലീസിനെ വിളിച്ചു, വിവരങ്ങളെല്ലാം ധരിപ്പിച്ചു, കെഎസ്ആര്‍ടിസി വിജിലൻസ് ടീമിനെ സ്ഥലത്തേക്ക് പറ‍ഞ്ഞയക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു, ഇതിനെല്ലാം ശേഷം മാത്രമാണ് യദു മാന്യമായി പെരുമാറിയത്, പിന്നീട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചുവെന്നും ആര്യ രാജേന്ദ്രൻ.

Karma News Network

Recent Posts

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

17 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

26 mins ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

39 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

49 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

54 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

1 hour ago