തിരുവനന്തപുരം. എംജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന്. സര്‍ക്കാരിന് പോലും റോഡ് പാര്‍ക്കിങ്ങിന് നല്കുവാന് അധികാരം ഇല്ലാത്തപ്പോഴാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ആര്യ രാജേന്ദ്രന്റെ വഴിവിട്ട നീക്കം. പ്രതിമാസം സ്വകാര്യ ഹോട്ടല്‍ ഉടമുടെ പക്കല്‍ നിന്നും 5000 രൂപ ഈടാക്കിയാണ് പാര്‍ക്കിങ്ങ് അനുവധിച്ചത്.
ഇത്തരത്തില്‍ പൊതുമരാമത്ത് റോഡ് വാടകയ്ക്ക് നല്‍കിയതോടെ ഹോട്ടല്‍ ഉടമകള്‍ മറ്റ് വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മുമ്പ് 10 രൂപ ഈടാക്കി കോര്പ്പറേഷന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിച്ചിരുന്ന സ്ഥലമാണിത്. എംജി റോഡില്‍ ആയുര്‍വേദ കോളേജിന് എതര്വശത്താണ് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതിയതായി ആരംഭിച്ച സ്വകാര്യ ഹോട്ടലിനാണ് പാര്‍ക്കിങ്ങ് അനുവദിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിനായി ഹോട്ടല്‍ ഉടമയും കോര്പ്പറേഷന് സെക്രട്ടറിയും 100 രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പു വച്ചു.
അതേസമയം റോഡ് സുരക്ഷ നീയമപ്രകാരം പൊതു വഴി ഇത്തരത്തില്‍ പാര്‍ക്കിങ്ങിന് കൊടുക്കുവാന്‍ സര്‍ക്കാരിന് പോലും അധികാരം ഇല്ലന്നിരിക്കെയാണ് ആര്യ രാജേന്ദ്രന്റെ വഴിവിട്ട നീക്കം. ഈ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ഹോട്ടല്‍ ജീവനക്കാര്‍ തടയുവാന്‍ ശ്രമിച്ചതോടെ വലിയ തര്‍ക്കത്തിലേക്കും സംഭവം എത്തിയിരിക്കുകയാണ്. അതേസമയം കോര്പ്പറേഷന് തീരുമാനത്തിനെതിരെ ശക്തമായ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ബിജെപി. എന്നാല്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ഹോട്ടല്‍ ഉടമ അനുവദിക്കാത്തത് കരാര്‍ ലംഘനമാണെന്ന് കോര്പ്പറേഷന് പറയുന്നു.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…