kerala

നിങ്ങളെയാണ് ആദ്യം അടിക്കേണ്ടത്: പരാതിക്കാരിയോട് വീണ്ടും കയര്‍ത്ത് ജോസഫൈന്‍

കോഴിക്കോട് : പരാതിക്കാരിയോട് വീണ്ടും കയര്‍ത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വിവാഹ തട്ടിപ്പുകാരനായ ഭര്‍ത്താവില്‍നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയോടാണ് ജോസഫൈന്‍ കയര്‍ത്ത് സംസാരിച്ചത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരിന്നു. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാല്‍ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേള്‍ക്കാന്‍ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞു.

രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച്‌ ഇയാള്‍ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈന്‍ ചോദിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്ന് ജോസഫൈന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മറ്റൊരു പരാതിക്കാരിയോട് കൂടി ജോസഫൈന്‍ കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.

Karma News Network

Recent Posts

ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ ഷോക്കേറ്റു, വിദ്യാർത്ഥിക്ക് ദാരുണ മരണം

വിദ്യാർത്ഥി സ്മാർട്ട് ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ വൈദ്യുത ഷോക്കേറ്റ് മരിച്ചു. ബെം​ഗളൂരുവിലെ മഞ്ജുനാഥ് ന​ഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ്(24)…

17 mins ago

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…

55 mins ago

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

1 hour ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

1 hour ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

2 hours ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

2 hours ago