കോഴിക്കോട്∙ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന്റെ മറവിൽ ലഹരിവില്പന.തൊട്ടിൽപാലത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43), കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ ആറേ മുക്കലോടെ കുറ്റ്യാടി ചുരത്തിലെ തൊട്ടിൽ പാലം ചാത്തൻകോട്ട് നടയിൽ വച്ചാണ് ഇവർ പിടിയിലായത്. മൈസൂരുവിൽ നിന്നും വാങ്ങി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 96.680 ഗ്രാം എംഡിഎംഎ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷൻ– മയക്കു മരുന്നു സംഘത്തിൽപ്പെട്ടായാളാണ് സിറാജെന്ന് പൊലീസ് പറഞ്ഞു. നിരവധി വധശ്രമക്കേസുകളിലും ഇയാൾ പ്രതിയാണ്. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടവും നടത്തിയിരുന്നത്. സജീർ ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വന്ന് സിറാജിന്റെ കൂടെ ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് അഞ്ചു ലക്ഷം രൂപ വില വരും.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…