തൃശൂർ: പട്ടിയെ മറയാക്കി എം.ഡി.എം.എ വിൽപ്പന. ഒളരി ശിവരാമപുരം കോളനിയിൽ പട്ടിക്കൂട്ടിൽ ഒളിപ്പിച്ച നിലയിൽ 18 ഗ്രാം എം.ഡി.എം.എ പിടികൂടി. വഴിപറമ്പത്ത് ഷൈനോ റാൻസിന്റെ വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പിന്നിലായിരുന്നു പട്ടിക്കൂട്. ആക്രമകാരിയായ മുന്തിയ ഇനം പിറ്റ് ബുൾ നായയുടെ കൂടാണ് പ്രതികൾ മയക്കുമരുന്ന് ഒളിപ്പിക്കാൻ ഉപയോഗിച്ചത്.
ഒരു യജമാനന് മാത്രം വഴങ്ങുന്ന ഇനത്തിൽപെട്ടതാണ് പിറ്റ് ബുൾ നായ. അതുകൊണ്ടാണ് മയക്കുമരുന്ന് ലോബി മയക്കുമരുന്ന് ഒളിപ്പിക്കാൻ നായക്കൂട് തെരഞ്ഞെടുത്തതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് പറഞ്ഞു. പാതിരാത്രിയിലാണ് മയക്കു മരുന്ന് കച്ചവടം. അസമയത്ത് വന്നുപോകുന്ന വാഹനങ്ങളും ചെറുപ്പക്കാരും പ്രദേശവാസികൾക്ക് വശല്യമായതോടെയാണ് വിവരം പുറത്തറിയുന്നത്.
ദിവസങ്ങളോളം നിരീക്ഷണം നടത്തിയതിനെ തുടർന്നാണ് എക്സൈസ് നായയെ മാറ്റിക്കെട്ടുന്ന അതിരാവിലെ റെയ്ഡ് നടത്തിയത്. ഷൈനോ റാൻസിന്റെ സഹോദരനും മുൻപ് മയക്ക് മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട് . ഇവർക്ക് കൂടിയ അളവിൽ മയക്കുമരുന്നെത്തിക്കുന്ന ലോബികളെ കുറിച്ചും ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന ചില്ലറ വിൽപ്പനക്കാരെ കുറിച്ചും ഉപഭോക്താക്കളെ കുറിച്ചും വിശദമായ അന്വേഷണം എക്സൈസ് നടത്തും
റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സി.യു ഹരീഷ് , പ്രിവന്റീവ് ഓഫീസർമാരായ ടി.ജി മോഹനൻ, പി.ബി അരുൺകുമാർ, എൻ.യു ശിവൻ, സി.ഇ.ഒമാരായ പി.വി വിശാൽ, സി.എൻ അരുണ, വി.ബി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…