crime

നയന സൂര്യയുടെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്, മരണകാരണം കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം∙ സംവിധായകൻ ലെനിന്‍ രാജേന്ദ്രന്റെ ശിഷ്യയായിരുന്ന യുവസംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി.

2019 ഏപ്രിലിലാണ് നയന സൂര്യനെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സ്വാഭാവിക മരണമെന്നു കരുതിയെങ്കിലും കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു. എന്നാല്‍, മരണത്തില്‍ കൊലപാതകസാധ്യത നേരത്തെയും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തള്ളിയിരുന്നു. അതോടെ തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് സംഘമാണു കൊലപാതക സാധ്യത പൂര്‍ണമായി തള്ളുന്നത്. ആത്മഹത്യയെന്നോ രോഗം മൂലമുള്ള മരണമെന്നോ കണ്ടെത്താനാവുന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ഹൃദയാഘാതത്തിനു സമാനമായ മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷന്‍ മരണകാരണമായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ആത്മഹത്യയോ രോഗമോ ആവാം അതിലേക്കു നയിച്ചത് എന്നു സൂചിപ്പിച്ച് രണ്ടിനുമുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നു. രക്തത്തില്‍ ഷുഗര്‍ ക്രമാതീതമായി കുറഞ്ഞ് നയന നേരത്തെ അഞ്ച് തവണ ബോധരഹിതയായ ചരിത്രമാണ് രോഗംമൂലമുള്ള മരണത്തിന്റെ പ്രധാന സാധ്യത. അന്നെല്ലാം ഉടനെ ആശുപത്രിയിലെത്തിച്ചതാണ് ജീവൻ രക്ഷിച്ചതെങ്കില്‍ അവസാനതവണ സമീപത്ത് ആരുമുണ്ടായിരുന്നില്ല.

ഇന്‍സുലിന്റെയും വിഷാദരോഗത്തിനുള്ള മരുന്നിന്റെയും അമിതോപയോഗമാണ് ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇന്‍സുലിന്റെ അമിതോപയോഗത്തെക്കുറിച്ചും മരണശേഷമുള്ള ജീവിതത്തെക്കുറിച്ചും നയന ഗൂഗിളില്‍ തിരഞ്ഞത് ഈ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ആത്മഹത്യയോ രോഗമോ എന്ന് ഉറപ്പിക്കുന്നില്ലങ്കിലും കൊലപാതകം അല്ലെന്ന് ഉറപ്പിച്ചതിനാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago