topnews

കോഴിക്കോട് കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം ; ഡോക്ടര്‍ക്കെതിരെ കേസ്

കോഴിക്കോട്: രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി ചികില്‍സിച്ചതിന് നടക്കാവ് പൊലീസ് ആണ് കേസെടുത്തത്രോഗിയെ കഴിഞ്ഞ ഒരു വർഷക്കാലമായി ചികിത്സ നടത്തി വരുന്ന ഡോക്ടർക്കാണ് രോഗിയുടെ കാലു മാറിപ്പോയിരിക്കുന്നത്.

പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിലാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ചൊവ്വാഴ്ച കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറഞ്ഞപ്പോഴാണ് ഡോക്ടർ പോലും ഇക്കാര്യം അറിഞ്ഞത്.

ഡോക്ടർ തന്റെ തെറ്റ് സമ്മതിച്ചതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരത്തിലൊരു ഗുരുതര പിഴവ് വരുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കോടി സ്വദേശിയായ 60കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ ഇതേ ഡോക്ടറുടെ ചികിത്സയിലായിരുന്നു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

10 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

11 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

50 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

51 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago