entertainment

അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നിരാശയുണ്ട്, തുറന്ന് പറഞ്ഞ് മീന

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളില്‍ സജീവമായി തുടരുകയാണ് മീന. മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 2’വിലെ മീനയുടെ ‘ആനി’ എന്ന കഥാപാത്രം ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലേത് പോലെ തന്നെ ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാല്‍ കഥാപാത്രമായി ജോര്‍ജൂട്ടിയുടെ ഭാര്യയായ ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് മീനയുടെ കഥാപാത്രത്തിനും ലഭിക്കുന്നത്.

ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ചില വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീന. ഒരിക്കലും താന്‍ സിനിമയില്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, മുപ്പതോളം നായകന്മാരും നായികയായി അഭിനയിക്കാന്‍ സാധിച്ചുവെന്നും മീന പറയുന്നു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം മീന പറഞ്ഞത്.

മീനയുടെ വാക്കുകള്‍ ഇങ്ങനെ, ‘തമിഴില്‍ ശിവാജി ഗണേശന്‍ സാറിനൊപ്പമായിരുന്നു ആദ്യ സിനിമ. പിന്നീട് പ്രഭുവിന്റെ മകളായും, നായികയായും അഭിനയിച്ചു. തെലുങ്കിലും രണ്ടു തലമുറയ്‌ക്കൊപ്പം അഭിനയിച്ചു. രജനീകാന്ത്, കമലഹാസന്‍, പ്രഭു, സത്യരാജ്, വിജയകാന്ത്, തെലുങ്കില്‍ എന്‍ടിആര്‍, ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗര്‍ജ്ജുന, മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം സുരേഷ് ഗോപി, അഭിനയിച്ച ആറു ഭാഷകളിലായി മുപ്പതോളം നായികമാരുടെ നായികയായി. പലതരം റോളുകള്‍ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്‌സ് ഒട്ടുമില്ലാത്ത കഥാപാത്രങ്ങള്‍ മാത്രമാണ് അന്ന് സെലെക്റ്റ് ചെയ്തത്.

കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകള്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറയുമോ? ഇമേജിനെ ബാധിക്കുമോ? എന്നൊക്കെ പേടിയായിരുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നിരാശയുണ്ട്. എല്ലാത്തരം റോളുകള്‍ അഭിനയിക്കുമ്പോഴല്ലേ നമുക്കു കഴിവ് തെളിയിക്കാനാകൂ’.

Karma News Network

Recent Posts

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

4 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

12 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

35 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

48 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

1 hour ago