entertainment

മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച ആ പ്രിയ താരം ഇതാണ്

നാലുപതിറ്റാണ്ടോളമായി മലയാള സിനിമയുടെ നെടുംതൂണാണ് മമ്മൂട്ടി. അദ്ദേഹം സിനിമ പ്രേമികൾക്ക് ഒരു അത്ഭുത പ്രതിഭാസമാണ്. എത്രയെത്ര വൈവിധ്യമായ സിനിമകളും കഥാപാത്രങ്ങളുമാണ് മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എത്രയെത്ര നായികമാര്‍ക്കൊപ്പം അഭിനയിച്ചു മമ്മൂട്ടി. എന്നാല്‍ മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍ മീനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നിരവധി നായികമാർ മമ്മൂട്ടിയുടെ മകളായും കാമുകിയായും അഭങിനയിച്ചി്ട്ടുണ്ടെങ്കിലും മീന മകളായും നായികയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി എത്തിയ മീന പി ജി വിശ്വംഭരന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകള്‍ക്ക് തുല്യമായ വേഷത്തില്‍ അഭിനയിച്ചു. . ‘മമ്മൂക്കയുടെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകും’ – ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു. രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്ബോള്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളില്‍ നായികാ വേഷത്തിലും മീന എത്തി. രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് രണ്ട് ചിത്രങ്ങളിലും മീനയ്ക്ക് നായകന്‍ മറ്റു താരങ്ങളായിരുന്നു. എന്നാല്‍ ബാല്യകാല സഖി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായി മീന എത്തി. ഇതിലെ മറ്റൊരു കൌതുകം നജീബിന്‍റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു.

മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ മകളായിരുന്നു പാര്‍വ്വതി. പിന്നീട് കാര്‍ണിവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമുകിയായും കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തില്‍ ഭാര്യയായും പാര്‍വ്വതി വേഷമിട്ടു.
1983 ല്‍ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലാണ് അഞ്ജു മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി – ജോഷി ടീം വീണ്ടും ഒന്നിച്ച കൗരവറില്‍ അഞ്ജു മെഗാസ്റ്റാറിന്റെ ഭാര്യയായി അഭിനയിച്ചു

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

6 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

6 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

7 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

8 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

8 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

9 hours ago