entertainment

ഫഹദിനെ കണ്ടതോടെ എന്റെ കൈയ്യീന്ന് പോയി; അതുവരെ ഉണ്ടായിരുന്ന ധൈര്യവും; മീനാക്ഷി

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ ഫഹദിന്റെ മകള്‍ ആയി എത്തുന്നത് നായിക-നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേക്കെത്തിയ മീനാക്ഷിയാണ്. ഫഹദുമൊത്തുള്ള ആദ്യത്തെ സീനിനെക്കുറിച്ച് മീനാക്ഷി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

‘മാലിക്കിന്റെ ഷൂട്ടിന് ഞാന്‍ ഭയങ്കര ധൈര്യത്തിലാണ് പോയത്. പക്ഷെ ഫഹദിനെ കണ്ടപ്പോള്‍ കൈയ്യില്‍ നിന്ന് പോയി. ഒന്നാമത് മാലിക്കിന്റെ സെറ്റ് ഗംഭീര സെറ്റ് ആണ്. ഫഹദ് ഫാസില്‍ ഇങ്ങനെ നടന്ന് വരികയാണ്. എന്റെ നെഞ്ച് ഒക്കെ ഇങ്ങനെ പിടക്കാന്‍ തുടങ്ങി. ഞാന്‍ അദ്ദേഹത്തിന്റെ മോളായിട്ടാണ് അഭിനയിക്കുന്നത്.എനിക്ക് പക്ഷെ മോള്‍ എന്നൊന്നും വരുന്നില്ല. ഞാന്‍ മീനാക്ഷി ഫഹദ് ഫാസില്‍ എന്ന രീതിയിലാണ് ചെയ്യുന്നത്. ആദ്യത്തെ രണ്ട് ടേക്ക് കഴിഞ്ഞപ്പോഴേക്കും എനിക്ക് തന്നെ മനസിലായി കൈയ്യില്‍ നിന്ന് പോയെന്ന്,’ മീനാക്ഷി പറഞ്ഞു.

ഫഹദിന്റെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ പറ്റിയില്ലെന്നും പേടിച്ചിട്ട് എന്തൊക്കെയോ ചിന്തകളായിരുന്നു തനിക്കെന്നും മീനാക്ഷി പറഞ്ഞു. ‘ഫഹദിന്റെ കണ്ണ് നല്ല രസമാണ്. കണ്ണ് തിളങ്ങും. കണ്ണില്‍ നോക്കി അഭിനയിക്കണം. എനിക്ക് അങ്ങനെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ആ സമയത്ത് നല്ല കോണ്‍ഷ്യസ് ആയിരുന്നു. സ്വാഭാവികമായിട്ടും ആസമയ്ത്ത് പേടിച്ചിട്ട് എന്തൊക്കെയോ ചിന്തകളായിരിക്കും മനസിലൂടെ പോവുക.

രണ്ട് ടേക്ക് കഴിഞ്ഞപ്പോള്‍ ഒരു അസിസ്റ്റന്റ് വന്നിട്ട് പറഞ്ഞു, നീ ഇപ്പോള്‍ ചെയ്യുന്നത് മീനാക്ഷി- ഫഹദ് എന്ന പോലെയാണ്. അങ്ങനെ ചെയ്യരുത്. ഉപ്പയും മോളും ആണ്. അടുത്ത ടേക്കില്‍ എന്തു തോന്നിയാലും എനിക്ക് വിഷയമല്ല എന്ന രീതിയില്‍ പോയി അഭിനയിച്ചു. ബാക്കി ഇനി എന്താണെന്ന് സിനിമ ഇറങ്ങുമ്പോള്‍ അറിയാം. രണ്ട് ടേക്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ ഫഹദിനോട് സോറി പറഞ്ഞു. പക്ഷെ പുള്ളി പാവമാണ്. പുതുതായി അഭിനയിക്കുന്നവരെ ഒക്കെ അദ്ദേഹം അത്രകണ്ട് കംഫര്‍ട്ട് ആക്കും,’ മീനാക്ഷി പറഞ്ഞു.മാത്രമല്ല, മഹേഷ് നാരായണന്‍ എല്ലാം പെര്‍ഫക്ട് ആയിട്ടേ ചെയ്യൂ. അതുകൊണ്ട് തന്റെ കാരക്ടര്‍ പേടിക്കേണ്ടെന്നാണ് തോന്നുന്നതെന്നും മീനാക്ഷി പറഞ്ഞു.ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

 

 

 

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

22 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

26 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

47 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

54 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

1 hour ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago