entertainment

എന്റെ സ്വകാര്യ ഭാഗങ്ങൾ ഷൂട്ട് ചെയ്തു, വൃത്തികെട്ട തലക്കെട്ട് കൊടുത്ത് പോസ്റ്റ് ചെയ്യുന്നു- മീനാക്ഷി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്.

വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിക്കുന്ന സദാചാരവാദികളേയും തന്റെ ചിത്രങ്ങൾ ദുരുപയോഗിക്കുന്ന ഓൺലൈൺ പാപ്പരാസികളേയും വിമർശിച്ച്‌ നടി മീനാക്ഷി രവീന്ദ്രൻ രം​ഗത്തെത്തി. വസ്ത്ര ധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ചില ആളുകളുടെ ചിന്താരീതികൾക്ക് കുഴപ്പമുണ്ടെന്നും മീനാക്ഷി പറഞ്ഞു. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാൻ വേണ്ടി അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ തനിക്ക് താൽപര്യമില്ലെന്നും മീനാക്ഷി മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ. നാടിന്റെ സംസ്‌കാരം ഒക്കെ ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണ്. നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്ന എന്തെല്ലാം കാര്യങ്ങൾ പരിണമിച്ചു വന്നിട്ടുണ്ട്. പക്ഷേ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മാത്രം ഇപ്പോഴും സദാചാരവുമായി വരും. വസ്ത്രധാരണം എന്റെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. ഞാൻ അതിൽ തൃപ്തയാണ്. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാൻ വേണ്ടി അവർക്കിഷ്ടമുള്ളതു പോലെ ജീവിക്കാൻ എനിക്ക് താൽപര്യമില്ല. വസ്ത്രധാരണം മറ്റെന്തിനോ ഉള്ള ‘യെസ്’ അല്ല. നമ്മൾ എങ്ങനെ വസ്ത്രമിട്ടാലും അതുവെച്ച്‌ നമ്മളെ ജഡ്ജ് ചെയ്യാൻ മറ്റൊരാൾക്ക് അവകാശമില്ല,’ മീനാക്ഷി പറഞ്ഞു.

‘ഞാൻ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വീഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലർ അതിലൂടെ എന്റെ സ്വകാര്യ ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോൾ പോലും മുകളിൽ നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്തു സ്ലോ മോഷനിൽ എഡിറ്റ് ചെയ്തിടുകയാണ്. വീഡിയോയിൽ കാണുമ്പോൾ ഭയങ്കര വൃത്തികേടാണ്. അതിലേക്കു സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവർ അത് പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു പെൺകുട്ടി വരുമ്പോൾ അവളുടെ മുഖത്തു നോക്കി മുന്നിൽ നിന്ന് ഷൂട്ട് ചെയ്യാൻ കഴിയാത്തത്,’ മീനാക്ഷി ചോദിച്ചു.

Karma News Network

Recent Posts

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

36 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

45 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

1 hour ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

3 hours ago