entertainment

നിറഞ്ഞ സന്തോഷത്തോടെ കാവ്യയോട് ചേർന്ന് ഇരുന്ന് മീനാക്ഷി, പിറന്നാൾ ചിത്രം വൈറൽ

മലയാളികളുടെ പ്രിയ താരം കാവ്യ മാധവന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി ആളുകളാണ് ആശംസയുമായെത്തുന്നത്. പിറന്നാൾ ദിനത്തിൽ കാവ്യയ്ക്ക് ആശംസകളുമായി മീനാക്ഷിയും എത്തി.

കാവ്യയ്ക്ക് ഒപ്പം ചേർന്നിരിയ്ക്കുന്ന ഒരു ഫോട്ടോയാണ് മീനാക്ഷി പങ്കുവച്ചത്. നിറഞ്ഞ സന്തോഷത്തോടെ മീനൂട്ടിയെ കാവ്യ ചേർത്ത് പിടിച്ചിരിയ്ക്കുന്നതും ചിത്രത്തിൽ കാണാം. ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് മീനാക്ഷി നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. ഫോട്ടോയുടെ കമന്റ് ബോക്‌സ് മീനാക്ഷി ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. നേരത്തെയും കാവ്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കുമ്പോൾ മീനാക്ഷി കമന്റ് ബോക്‌സ് ഓഫ് ചെയ്തിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. പിന്നീട് മലയാളസിനിമയിലെ തിരക്കേറിയ നടിയായി മാറിയ താരം കൂടുതലും ദിലീപിന്റെ നായികയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. മീശമാധവൻ, തെങ്കാശിപ്പട്ടണം, ഡാർലിംഗ് ഡാർലിംഗ്, ദോസ്ത്,സദാനന്ദന്റെ സമയം, റൺവേ, മിഴി രണ്ടിലും, കൊച്ചി രാജാവ്, ലയൺ, ചക്കര മുത്ത്, ഇൻസ്പെക്ടർ ഗരുഡ്, പാപ്പി അപ്പച്ചാ, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും തുടങ്ങി 21 ഓളം ചിത്രങ്ങളിൽ ദിലീപിനൊപ്പം കാവ്യ നായികയായി അഭിനയിച്ചു.

അനന്തഭദ്രം, അപരിചിതൻ, ക്ലാസ്മേറ്റ്സ്, അതിശയൻ, നാലു പെണ്ണുങ്ങൾ, നാദിയ കൊല്ലപ്പെട്ട രാത്രി, കൊച്ചു കൊച്ചു സന്തോഷങ്ങൾ, രാക്ഷസ രാജാവ്, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, പുലിവാൽ കല്യാണം, കംഗാരു, മാടമ്പി, ബനാറസ്, ബാവുട്ടിയുടെ നാമത്തിൽ തുടങ്ങിവയാണ് കാവ്യയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. മലയാളി തനിമയുള്ള നായിക എന്നാണ് ആരാധകർ കാവ്യയെ വിശേഷിപ്പിക്കാറുള്ളത്. ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കാവ്യ അഭിനയിക്കുന്നത്.

പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ കാവ്യക്ക് ലഭിച്ചു. 2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം നടക്കുന്നത്. 2019 ഒക്ടോബറിൽ ദിലീപിനും കാവ്യയ്ക്കുമൊരു പെൺകുഞ്ഞ് പിറന്നു. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് ദമ്പതികൾ പേരിട്ടിരിക്കുന്നത്

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

13 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

15 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

39 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

46 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago