കരുതലും സംരക്ഷണവും കരുതിവച്ച പിതാവിനും ഒരു ദിനമുണ്ട്. മക്കൾക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്മാരെയും ഓർക്കുന്ന ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. അച്ഛൻമാരെ ബഹുമാനിക്കുന്നതിനും പിതൃത്വം ആഘോഷിക്കുന്നതിനും സമൂഹത്തിൽ പിതാവിനുള്ള സ്വാധീനം മനസിലാക്കുന്നതിനുമുള്ള ദിവസമാണ് ഇത്. സോഷ്യൽ മീഡിയ നിറയെ പിതൃദിനസന്ദേശങ്ങളാണ്.
നിരവധി താരങ്ങളാണ് ഫാദേർസ് ഡേ ദിനത്തിൽ അച്ചന്മാർക്ക് ആശംസകളുമായി എത്തുന്നത്. മീനാക്ഷി ദിലീപ് ദിലീപിനൊപ്പമുള്ള ചെറുപ്പത്തിലേ ഒരു ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവച്ചത്. പുഞ്ചിരിച്ച് മുടി രണ്ടായി കെട്ടി സുന്ദരിയായാണ് മീനാക്ഷി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിമാരായ നമിത, നിരഞ്ജന, ശ്രുതി ഹസ്സൻ, നദിയ മൊയ്തു എന്നിവരെല്ലാം അച്ചനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. മോഹൻലാൽ അച്ചനോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്.
ഫാദേർസ് ഡേ ആശംസകളുമായി ദുൽഖർ സൽമാൻ, ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖർ ഫാദേർസ് ഡേ ആശംസകൾ പങ്കുവച്ചത്.അച്ഛനെ എത്രത്തോളം സ്നേഹിക്കുന്നു എന്നു പറയാൻ ഈ ഒരു ദിവസം ആവശ്യമില്ലെന്ന് നിരഞ്ജന അനൂപ്. ‘അച്ഛാ.. അച്ഛനെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാൻ എനിക്ക് ഫാദേർസ് ഡേ ആവശ്യമില്ല. എന്നാൽ ഇന്ന് നമുക്കൊന്ന് തിരിഞ്ഞുനോക്കാം! എനിക്ക് ഇത് പറയണം, അച്ഛനെ പോലെ നിങ്ങളെ വിശ്വസിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളൊരു സൂപ്പർസ്റ്റാർ ആണെന്ന് വിശ്വസിക്കുന്ന മറ്റാരുമില്ല. നിങ്ങളുടെ മകളായതിൽ അഭിമാനിക്കുന്നു..’ നിരഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…