മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.ഒരു കാലത്ത് സ്ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി.പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.
2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു.ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു. സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്.
വളരെ അപൂർവമായേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ഇക്കുറി തന്റെ മനോഹരമായൊരു വിഷു ചിത്രമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. കസവ് സാരിയാണ് ചിത്രത്തിൽ മീനാക്ഷിയുടെ വേഷം. വിഷു ആശംസകൾ നേർന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചിരിക്കുന്നത്. താരപുത്രിയുടെ ചിത്രത്തിന് കയ്യടിച്ച് സുഹൃത്തുക്കളായ നമിതയും സനുഷയും ഒപ്പമുണ്ട്.അടുത്തിടെയായിരുന്നു മീനാക്ഷിയുടെ ജന്മദിനം. തന്റെ പ്രിയപ്പെട്ട മീനൂട്ടിക്ക് ഗംഭീരമായ പിറന്നാളാഘോഷമായിരുന്നു ദിലീപ് ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മീനാക്ഷി, ആയിഷ, നടി നമിത പ്രമോദ് എന്നിങ്ങനെ ഇവർക്ക് സ്വന്തമായി ഒരു ഗാങ് തന്നെയുണ്ട്. നടി നമിത പ്രമോദ് ഈ ഗ്രൂപ്പിനൊപ്പം ഉള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. പക്ഷേ അപ്പോഴും ആളുകളുടെ ശ്രദ്ധ മുഴുവൻ മീനാക്ഷി യിലേക്ക് ആയിരിക്കും. മഞ്ജു വാര്യരുടെ അതേ മുഖച്ഛായ യും, സൗന്ദര്യവും ആണ് മീനാക്ഷിക്ക് കിട്ടിയിരിക്കുന്നത് എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം.
കൊച്ചി: ഇ.പി. ജയരാജന് വധശ്രമ കേസില്‍ കെ. സുധാകരന് കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…
പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…
ടെഹ്റാന് : ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…
റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…