entertainment

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ.., അനുഭവം പറഞ്ഞ് മീര അനില്‍

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് മീര അനില്‍. ഇപ്പോള്‍ യാത്ര ചെയ്യാനുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറയുകയാണ് താരം. ഗായിക റിമി ടോമിയുമായി തായ്‌ലന്‍ഡിലേക്ക് നടത്തിയ യാത്രക്കിടെ ഉണ്ടായ അനുഭവമാണ് മീര പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

മീര അനിലിന്റെ വാക്കുകള്‍, തായ്ലന്‍ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് തങ്ങള്‍ പോയി. റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഡിഷ് ഓര്‍ഡര്‍ ചെയ്തു. വിഭവം വരുന്നതുമായി കാത്തിരിക്കുന്ന തങ്ങളുടെ മുമ്പിലേക്ക് വെയിറ്റര്‍ മീന്‍ വറുത്തത് പോലെയുള്ള ഒരു സാധനം കൊണ്ടുവന്നു വച്ചു.

നമ്മുടെ നാട്ടിലെ വരാല്‍ പോലെ എന്തോ ഒരു മീന്‍ കഷ്ണങ്ങളാക്കി വറുത്തു വച്ചിരിക്കുന്നു എന്നായിരുന്നു തോന്നിയത്. ഒരു കഷണം എടുത്ത് പ്ലേറ്റില്‍ വച്ചു. വളരെ മാംസളമായ ഒരു മീനാണ് അതെന്നാണ് അപ്പോഴും കരുതിയത്. വായിലേക്ക് വയ്ക്കുന്നതിന് മുമ്പ് ഇതുവരെ അനുഭവിക്കാത്ത ഒരു മണമാണ് ഫീല്‍ ചെയ്തത്. അപ്പോഴാണ് തങ്ങളുടെ തൊട്ടടുത്ത ടേബിളിലിരിക്കുന്ന ആളുകള്‍ പറയുന്നത് അത് മീനല്ല പാമ്പാണെന്ന്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ..

മോഹന്‍ലാലിനൊപ്പമുള്ള വിദേശ യാത്രകളെ കുറിച്ചും മീര പറഞ്ഞിരുന്നു.ലാല്‍ സാറിനൊപ്പമുള്ള യാത്രകള്‍ കൂടുതല്‍ രസകരമായി തോന്നിയിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകരായ തങ്ങള്‍ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും കൂട്ടി പുറത്ത് കറങ്ങാന്‍ കൊണ്ടു പോകും. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും.

ചിലപ്പോള്‍ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്‌റ്റെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും വാങ്ങി കൊടുക്കാന്‍ ശ്രമിക്കും. മോഹന്‍ലാല്‍ വാങ്ങി തന്ന മിഠായിക്കവറുകള്‍ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത് എന്നാണ് മീര പറഞ്ഞത്.

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

10 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

34 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

50 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago