entertainment

ദിലീപേട്ടന്‍ ട്വന്റിട്വന്റിയില്‍ നിന്നും തന്നെ ഒഴിവാക്കിയതല്ല, താന്‍ അഭിയിക്കാഞ്ഞതിന്റെ കാര്യം ഇതാണ്, മീര ജാസ്മിന്‍ പറയുന്നു

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നടങ്കം വെള്ളിത്തിരയില്‍ എത്തിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. താര സംഘടനായ അമ്മയുടെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനായി ദിലീപ് നിര്‍മ്മിച്ച ചിത്രമായിരുന്നു ഇത്. ജോഷി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ നടി മീരീ ജാസ്മിന്‍ മാത്രം ഉണ്ടായിരുന്നില്ല. താര സംഘടനയായ അമ്മയുമായുള്ള പ്രശ്‌നം കാരണമാണ് മീര ജാസ്മിന്‍ അഭിനയിക്കാതിരുന്നത് എന്നും ദീലീപ് മീരയെ മനപൂര്‍വ്വം ഒഴിവാക്കി എന്നുമൊക്ക വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് മീര. ഒറു അഭിമുഖത്തിലാണ് മീര ഇക്കാര്യം വ്യക്തമാക്കിയത്.

മീര ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ട്വന്റി20 യില്‍ അഭിനയിക്കാന്‍ പറ്റാത്തതില്‍ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാന്‍ മനപൂര്‍വ്വം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്. ദിലീപേട്ടന്‍ ആദ്യം ഡിസംബറില്‍ എന്നോട് ഡേറ്റ് ചോദിച്ചു. പിന്നെ അത് മാറി ജനുവരിയില്‍ ആയി. പിന്നെ ഫെബ്രുവരിയില്‍ ആയി. പക്ഷെ അത് അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ല.

ഒരുപാട് മുന്‍നിര താരങ്ങളും അഭിനയിക്കുന്ന സിനിമയായതുകൊണ്ട് ഡേറ്റിന്റെ കാര്യം വലിയ പ്രശ്‌നം തന്നെയായിരുന്നു. ഒരു ഏപ്രില്‍ മാസമൊക്കെ ആയപ്പോഴേക്കും ഞാന്‍ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. ട്വന്റി20 യിലേക്ക് എന്നെ വിളിക്കുമ്‌ബോള്‍ ഞാന്‍ ആ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അവര്‍ക്ക് ആ സിനിമ പെട്ടന്ന് റിലീസ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. ഇവിടെ നിന്നും വിളി. സമ്മര്‍ദ്ദം സഹിക്കാതെ ട്വന്റി20 ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് തന്നെ ബാന്‍ ചെയ്തു എന്നൊക്കെയുള്ളത് തെറ്റായ വാര്‍ത്തയാണ്’ മീര ജാസ്മിന്‍ പറഞ്ഞു

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

6 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

30 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

31 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago