മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിന്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ് നടി. സത്യന് അന്തിക്കാട്-ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ മകളിലൂടെയാണ് മീര തിരികെ എത്തിയത്. തിരിച്ചുവരവില്‍ നടിയുടെ മേക്കോവറും ശ്രദ്ധേയയായി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി.
ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ചിത്രമായ ഒരേ കടലിനെക്കുറിച്ചുള്ള മീരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ”ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലും. പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമ പ്രസാദ് സാറിന്റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്.
മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നല്കിയ സിനിമയാണത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഓണ്‍ സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ചില പ്രതിഭകള്‍ക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നല്കി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിയുടെ നാഥന് ആയതിന് നന്ദി. ഭാവിയിലെ എല്ലാ അര്‍ത്ഥവത്തായ കാര്യങ്ങള്‍ക്കും ആശംസകള്‍” എന്നായിരുന്നു മീര കുറിച്ചത്.
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…