entertainment

സൂപ്പർ ലുക്കിൽ മീര ജാസ്മിൻ, ഇപ്പോഴും എന്താ ലുക്കെന്ന് ആരാധകർ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ൽ ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജയറാമിനൊപ്പം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ താരം തിരിച്ചുവരുന്നുവെന്ന വാർത്ത പ്രേക്ഷകർ അറിഞ്ഞത്.2014 ഫെബ്രുവരി 12ന് ദുബായിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ, തിരുവനന്തപുരം നന്ദാവനം സ്വദേശി അനിൽ ജോൺ ടൈറ്റസിനെ വിവാഹം കഴിച്ചു. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമായി പ്രചരിക്കുന്നത്. ആഹാ എന്തൊരു ലുക്കെന്നാണ് ആരാധകർ പറയുന്നത്.തന്റെ അഭിനയശേഷി കൊണ്ട് പ്രേക്ഷക-നിരൂപകശ്രദ്ധ നേടിയ മീര, തുടർന്ന് കമൽ,ടി വി ചന്ദ്രൻ,സത്യൻ അന്തിക്കാട്,ശ്യാമപ്രസാദ്,ബ്ലെസ്സി തുടങ്ങിയ മുൻനിര സംവിധായകരുടെ സിനിമകളിൽ കരാർ ചെയ്യപ്പെടുകയും മികച്ച അഭിനയം കാഴ്ചവെയ്ക്കുകയും ചെയ്തു

കസ്തൂരിമാനിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരം നേടിയ മീര, പാഠം ഒന്ന് ഒരു വിലാപം എന്ന സാമൂഹികപ്രസക്തിയുള്ള സിനിമയിലെ, കൗമാരവിവാഹത്തിനു വിധേയ ആകേണ്ടി വന്ന 15 വയസ്സുകാരിയുടെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചതിനു ആ വർഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും നേടി.

Karma News Network

Recent Posts

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

34 mins ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

1 hour ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

2 hours ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

2 hours ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

3 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

3 hours ago