entertainment

ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും, പിന്നെ നീ വീക്ക് ആയാല്‍ അടിമപ്പെടും; ലോഹിതദാസിന്റെ ഉപദേശത്തെക്കുറിച്ച് മീരാ ജാസ്മിന്‍

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീര ജാസ്മിന്‍. തന്റെ പ്രിയ ഗുരുനാഥനായ ലോഹിതദാസ് ഒരിക്കല്‍ തനിക്ക് നല്‍കിയ ഉപദേശത്തെക്കുറി ച്ചു തുറന്നു പറയുകയാണ് മീര.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

‘ഞാന്‍ അഭിമാനത്തോടെ പറയും ലോഹി അങ്കിള്‍ എന്റെ ​ഗോഡ്ഫാദറാണെന്ന്. അദ്ദേഹം വഴി സിനിമയിലെത്തിയതാണ് ദൈവം എനിക്ക് വെച്ച നല്ല വിധി. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തര്‍ പറയുമായിരുന്നു, വലിയൊരു ​ഗോഡ് ഫാദര്‍, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന്’

‘അതെ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങള്‍ വന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും. ഇങ്ങനെയൊരു ​ഗുരുവും ശിഷ്യയുമുണ്ടോയെന്ന് പലരും കളിയാക്കുമായിരുന്നു. അതെ ഇങ്ങനെയും ഒരു ​ഗുരുവും ശിഷ്യയുമുണ്ട്’

‘സിനിമയിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് അപകട സാധ്യതകളുണ്ട്. പല സാഹചര്യങ്ങളിലും ഞാന്‍ പെട്ടിട്ടുണ്ട്. അവിടെ എനിക്ക് ശക്തി പകര്‍ന്ന് തന്നത് അങ്കിളാണ്. എന്റെയടുത്ത് അങ്കിള്‍ പറഞ്ഞിട്ടുണ്ട് സിനിമയില്‍ വരും പെട്ടന്ന് പ്രശസ്തി കിട്ടും. നീ പല പല ഭാഷകളില്‍ അഭിനയിക്കും. വലിയ മനുഷ്യന്‍മാരുടെ കൂടെ അഭിനയിക്കും’

‘നിനക്ക് ചിലപ്പോള്‍ അവര്‍ ഡ്രിങ്ക്സ് എല്ലാം ഓഫര്‍ ചെയ്യും. നീ ഒരിക്കലും മദ്യത്തിനോ അങ്ങനെയൊരു കാര്യത്തിനോ അടിമ ആവാന്‍ പാടില്ല. ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും. വലിയ ആളുകളല്ലേ എന്ന് കരുതി കമ്ബനി കൊടുക്കും’ ‘പക്ഷേ നാളെ നിനക്ക് വീക്ക് ആയ സമയം വരുമ്ബോള്‍ നീ ആശ്രയിക്കാന്‍ പോവുന്നത് മദ്യത്തെ ആയിരിക്കും. അങ്ങനെ ജീവിതം നശിച്ച പല നടിമാരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പറഞ്ഞു തന്ന ആള്‍ ദൈവം ആണ്.’

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

19 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

32 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago