entertainment

തന്മാത്രയിലെ കഥാപാത്രം അഭിനയിക്കാൻ പഠിച്ചത് അമ്മയെ നോക്കി- മീര വാസുദേവ്

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ ലേഖ എന്ന പക്വതയുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയത് നടി മീര വാസുദേവ് ആയിരുന്നു. താരം ഒരു മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് എത്തിയത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയിൽ മീര വാസുദേവ് അവതരിപ്പിച്ചത്.

ലേഖ എന്ന വീട്ടമ്മയുടെ വേഷത്തിൽ തിളങ്ങാൻ മീരക്ക് കഴിഞ്ഞെങ്കിലും വ്യക്തി ജീവിതത്തിൽ കഥ നേരെ മറിച്ചാണ്. രണ്ട് വിവാഹബന്ധങ്ങളും താരത്തിന്റേത് പരാജയമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. ഈ സീരിയലിൽ നാല് മക്കളുടെ അമ്മയുടെ വേഷം ആണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോളിതാ തന്മാത്ര എന്ന സിനിമയെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,

ആ കഥാപാത്രത്തെ കുറിച്ച് വളരെ വിശദമായ ഒരു ചിത്രം ബ്ലെസ്സി സർ എനിക്ക് നൽകിയിരുന്നു. എന്റേതായ രീതിയിൽ ചെറിയ നിരീക്ഷണം നടത്തി അത് പൂർണമാക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. അതിന് വേണ്ടി ഞാൻ ചെയ്തത് എന്റെ അമ്മയെ നിരീക്ഷിക്കുക എന്നതാണ്. അമ്മയ്ക്ക് ഞങ്ങൾ രണ്ട് കുട്ടികളാണ്. ഞങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം അച്ഛനോട് അമ്മ എങ്ങിനെയാണ് ഇടപഴകുന്നത് എന്ന് നോക്കി പഠിച്ചാണ് ആ കഥാപാത്രം ചെയ്തത്.

പിന്നെ എനിക്ക് നല്ലൊരു സപ്പോർട്ടിങ് ടീം ഉണ്ടായിരുന്നു. ബ്ലെസ്സി സാറിന്റെ നിർദ്ദേശങ്ങളും മറ്റ് ക്രൂ മെമ്പേഴ്‌സും ലാൽ സാറും എല്ലാം എന്നെ സഹായിച്ചു. എന്റെ ജോലി വളരെ എളുപ്പമാക്കി തന്നു. എന്റെ ഉള്ളിലെ സംശയങ്ങൾ ഞാൻ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടൊക്കെയാണ് ആ കഥാപാത്രം എനിക്ക് അത്രയും നല്ല രീതിയിൽ ചെയ്യാൻ സാധിച്ചത്.

ഇപ്പോൾ സുമിത്ര എന്ന കഥാപാത്രത്തെ കുറിച്ച് ആണെങ്കിലും ഞാൻ നിരന്തരം സംശയങ്ങൾ ചോദിച്ചുകൊണ്ടിരിയ്ക്കും. അവളുടെ മൂഡ് എങ്ങിനെയാണ്, എന്തുകൊണ്ടാണ് ഇപ്പോൾ അവൾക്ക് ദേഷ്യം വന്നത്, എന്തുകൊണ്ടാണ് അവൾ മൗനം പാലിക്കുന്നത് എന്നിങ്ങനെയുള്ള എന്റെ ചോദ്യങ്ങൾക്ക് എല്ലാം സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും കൃത്യമായ മറുപടി നൽകും. അത് അനുസരിച്ചാണ് ആ കഥാപാത്രം ചെയ്യുന്നത്.

ഏതൊരു റോൾ എടുക്കുമ്പോഴും ആദ്യം ചിന്തിയ്ക്കുന്നത് എന്നെ കൊണ്ട് അതിന് സാധിയ്ക്കുമോ എന്നാണ്. എനിക്ക് പറ്റില്ല എന്ന് തോന്നിയാൽ ഒരിക്കലും അതിന് വേണ്ടി മറ്റൊരാളുടെ സമയവും പണവും ഞാൻ നശിപ്പിക്കില്ല. എനിക്ക് പറ്റും എന്ന് തോന്നിയാൽ കൃഷ്ണ ഭഗവാനെ ഏൽപിച്ച് ആ പ്രൊജക്ടിലേക്ക് കടക്കും. ഏതൊരു കഥാപാത്രമായി മാറുമ്പോഴും കൃത്യമായ ധാരണ അതിനെ കുറിച്ച് ഉണ്ടായിരിക്കണം എന്ന നിർബന്ധം എനിക്കുണ്ട്- മീര വാസുദേവൻ പറഞ്ഞു

Karma News Network

Recent Posts

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 min ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

31 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

38 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago