entertainment

വിവാഹ ശേഷം പുത്തൻ സന്തോഷം പങ്കിട്ട് മീര വാസുദേവ്, ലൈക്കടിച്ച് ഭർത്താവ്

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ ലേഖ എന്ന പക്വതയുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയത് നടി മീര വാസുദേവ് ആയിരുന്നു. താരം ഒരു മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് എത്തിയത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയിൽ മീര വാസുദേവ് അവതരിപ്പിക്കുന്നത്.

‘കുടുംബവിളക്ക്’ സീരിയലിലെ കഥാനായിക. കഴിഞ്ഞ മാസം താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര അവരുടെ ആരാധാകരെ അറിയിച്ചിരുന്നു. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു മീര. ‘കുടുംബവിളക്ക്’ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും. തീർത്തും അപ്രതീക്ഷിതമായാണ് മീര വിവാഹവാർത്ത പ്രഖ്യാപിച്ചത്. ഇപ്പോൾ വിവാഹശേഷമുള്ള ഒരു വലിയ സന്തോഷത്തെക്കുറിച്ച് മീര വിശേഷം പങ്കിടുന്നു

വിവാഹശേഷം പ്രേക്ഷകർക്ക് സുമിത്രയെ കാണാൻ കിട്ടിയിരുന്നില്ല. സോഷ്യൽ മീഡിയയിലും മീര അവരുടെ സാന്നിധ്യം ക്ലിപ്തപ്പെടുത്തി. പ്രായത്തിന്റെ പേരിൽ മീരയും വിപിനും ഏറെ സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്തിരുന്നു

വിപിൻ പുതിയങ്കം മീരാ വാസുദേവനെക്കാൾ പ്രായം കുറഞ്ഞയാൾ എന്ന കണ്ടെത്തലായിരുന്നു ആക്രമണത്തിന് പിന്നിൽ. ഇവരുടെ പ്രായം ചികഞ്ഞിറങ്ങിയവർക്ക് മുന്നിൽ വിപിനും മീരയും മൗനം പാലിച്ചു. ആക്രമണം താനേ അവസാനിക്കുകയും ചെയ്തു. മീരയെ ‘എം’ എന്ന് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നയാളാണ് വിപിൻ. വിപിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ കമന്റ് സെക്ഷനിൽ എത്തിച്ചേർന്ന മോശം പരാമർശങ്ങൾ പലതും വിപിൻ പിന്നീട് ഡിലീറ്റ് ചെയ്തു നീക്കിയതായും കാണാം

ആ ഇരുണ്ട നാൾ നീങ്ങി, സുമിത്ര ഇനി സുജാതയാവാനുള്ള തയാറെടുപ്പിലാണ്. ഇനി ഒരമ്മായിയമ്മയുടെ റോളിലാകും മീരാ വാസുദേവൻ നിറയുക. പുതിയ സീരിയലായ ‘മധുരനൊമ്പരക്കാറ്റ്’ നാളെമുതൽ ആരംഭിക്കും. സീ കേരളം ചാനലിലാണ് സീരിയൽ പ്രക്ഷേപണം ചെയ്യുക. മീരയ്ക്ക് പിന്തുണയുമായി ഭർത്താവ് വിപിൻ കൂടെയുണ്ട്. പുതിയ സീരിയലിന്റെ വിശേഷം പങ്കിട്ടുകൊണ്ടുള്ള പോസ്റ്റുകളിൽ വിപിൻ ലൈക്ക് ചെയ്തിട്ടുണ്ട്

Karma News Network

Recent Posts

പ്രണയപ്പക, നടുറോഡിൽ പെൺകുട്ടിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…

23 mins ago

കോടതിയിൽ കരഞ്ഞ് ഐ.എസ്ഭീകരൻ പോയി ജയിലിൽ കിടക്കാൻ ജഡ്ജി

ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…

39 mins ago

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

1 hour ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

2 hours ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

2 hours ago

തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…

2 hours ago