entertainment

വിശാലിനോട് ബഹുമാനം, ജോണ്‍ കൊക്കന്‍ നല്ലൊരു അച്ഛനാണ്, മനസ് തുറന്ന് മീര വാസുദേവ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്. മിനിസ്‌ക്രീനിലും തിളങ്ങുകയാണ് നടി. താരം നായികയായി എത്തുന്ന കുടുംബവിളക്ക് പരമ്പര വന്‍ ഹിറ്റാണ്. പരമ്പരയില്‍ സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ താനെടുത്ത തീരുമാനങ്ങളെ കുറിച്ച് പറയുകയാണ് മീര. ഒരു ചാനല്‍ പരിപാടിയില്‍ മീരയുടെ ജീവിതത്തില്‍ വന്നു പോയ രണ്ട് പേരുടെ ചിത്രം കാണിച്ച് ബ്രിട്ടാസ് മീരയോട് സംസാരിക്കുന്നു. ജീവിതത്തില്‍ എടുത്ത ചില തീരുമാനങ്ങള്‍ തെറ്റായി പോകാം, അല്ലെങ്കില്‍ ശരിയുമാകാം. ഇതൊക്കെ ബോധപൂര്‍വ്വം എടുത്ത തീരുമാനങ്ങള്‍ ആയിരുന്നോ അതോ തെറ്റായ തീരുമാനങ്ങള്‍ ആയിരുന്നുവോ എന്നും ബ്രിട്ടാസ് ചോദിച്ചു. ഇതിനാണ് മീര മറുപടി നല്‍കിയത്.

മീരയുടെ വാക്കുകളിങ്ങനെ, വിശാല്‍ വന്നത് എന്റെ 22, 23 വയസ്സിലാണ്. അശോക് കുമാര്‍ സാറിന്റെ മകനായിരുന്നു വിശാല്‍. ഇപ്പോഴും അശോക് കുമാര്‍ ജിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ ബന്ധത്തിന്റെ ഒരു തീവ്രത അറിയാനാകും. തെറ്റെന്ന് പറയാന്‍ ആകില്ല. ആ തീരുമാനം എടുത്ത ശേഷമാണു ഞാന്‍ സ്‌ട്രോങ്ങ് ആയി തീര്‍ന്നതെന്നു പറയും അതില്‍ എനിക്ക് വിശാലിനോട് നന്ദിയുണ്ട്. ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ല. അതില്‍ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസ്സില്‍ ഇത് വച്ചിട്ട് ഒരു വിഷമവും എന്നോട് കാണിച്ചിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യ വിഹമോചനം.

ഞാന്‍ അത് ഒരു നഷ്ടമായി കാണുന്നില്ല. ആ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. എനിക്ക് അതില്‍ ഒരു സങ്കടവും ഇല്ല. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം ഞാന്‍ നേടി അതില്‍ നിന്നും.

ജോണിനെ കുറിച്ചുകൂടി എനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആറ്റിറ്റിയൂടുള്ള വ്യക്തി. സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജീവിതത്തില്‍, വണ്ടര്‍ഫുള് ആയ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നല്ല ഒരു അച്ഛന്‍ കൂടിയാണ് ജോണ്‍. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടാന്ന് വയ്ക്കുന്നതെന്ന് ചോദിച്ചാല്‍ അതിനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മ്മിറ്റ്‌മെന്റ് ആണ്, അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം. ഞാന്‍ വിവാഹത്തിലെ കമ്മിറ്റ്‌മെന്റില്‍ വിശ്വസിക്കുന്നു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

42 mins ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

1 hour ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

2 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

3 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

3 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

4 hours ago