entertainment

ഗർഭിണിയായിരിയ്ക്കുമ്പോൾ ഡാൻസ് കളിക്കരുത് എന്ന് എല്ലാവരും പറഞ്ഞിട്ടും കേട്ടില്ല, മിറി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതരാണ് മീത്ത് മിറി. ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. അടുത്തിടെയാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. പ്രസവിയ്ക്കാൻ പോകുന്നത് വരെ ഡാൻസ് ചെയ്ത യൂട്യൂബ് താരമാണ് മിറി. അത് കാരണം തങ്ങൾക്ക് ഉണ്ടായ അവസ്ഥയെ കുറിച്ച് മീത്തും മിറിയും പുതിയ വ്‌ളോഗിൽ സംസാരിക്കുകയുണ്ടായി.

മിറി പ്രസവിച്ചതിന് ശേഷം മീത്ത് മിറി യൂട്യൂബ് ചാനലിൽ വീഡിയോ ചെയ്യുന്നത് കുറവാണ്. കുറച്ച് നാളുകൾക്ക് ശേഷമാണ് പുതിയ വീഡിയോയുമായി ഇരുവരും എത്തുന്നത്. ഒരു ദിവസത്തെ കാഴ്ചകാളാണ് വീഡിയോയിൽ കാണിക്കുന്നത്. വാവയ്ക്ക് 40 ദിവസം കഴിഞ്ഞാൽ അമ്മയെയും കുഞ്ഞിനെയും ചെക്കപ്പ് ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.

അതനുസരിച്ച് ആശുപത്രിയിലേക്ക് പോകുന്നതും വരുന്നതുമായ വിശേഷങ്ങളാണ് വീഡിയോയിൽ പറയുന്നത്.’ഡാൻസ് കളിച്ചത് വിനയായി, നമ്മുടെ അവസ്ഥ ഇതാണ് ഇപ്പോൾ’ എന്ന് പറഞ്ഞുകൊണ്ടാണ് മീത്ത് മിറി പുതിയ വീഡിയോ അപ് ലോഡ് ചെയ്തിരിയ്ക്കുന്നത്. ആശുപത്രിയിൽ പോയിട്ട് വാവയ്ക്ക് വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. വളർച്ചയുടെ ഘട്ടങ്ങൾ എല്ലാം ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ദിവസത്തിൽ നാലഞ്ച് തവണ കുഞ്ഞിനെ കുമ്പിട്ട് കിടത്തി അരികത്ത് ഇരിക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കഴുത്തുറയ്ക്കാനും മറ്റും അത് നല്ലതാണത്രെ. മിറിയ്ക്കും വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു.

പക്ഷെ വിഷയം അതല്ല, മിലി ഗർഭിണിയായപ്പോൾ ഡാൻസ് കളിച്ചതിന്റെ ഫലം അനുഭവിയ്ക്കുന്നത് ഇപ്പോൾ മീത്ത് ആണ്. വിഷയം മറ്റൊന്നുമല്ല, ഗർഭിണിയായിരുന്നപ്പോൾ കുടലിന് ഉള്ളിലിരുന്ന് വാവയും മിലിയ്‌ക്കൊപ്പം ഡാൻസ് ചെയ്തിരിയ്ക്കാം. അതുകൊണ്ട് ഇപ്പോൾ സാധാരണ പോലെ എടുത്ത് നടന്നാൽ കുഞ്ഞ് കരച്ചിൽ നിർത്തില്ല. ചാടി ചാടി നടക്കുമ്പോഴാണ് കരച്ചിൽ നിൽക്കുന്നത്. ഇത് മിറി ഡാൻസ് കളിച്ചതിനാലാണ് എന്നാണ് മീത്തിന്റെ കണ്ടെത്തൽ.

Karma News Network

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

18 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

57 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

3 hours ago