social issues

പെണ്ണിന് ചേലില്ല… തടിയുണ്ട്, നിറം കുറവ്, 90 കിലോയില്‍ 36 കിലോ കുറച്ച് പ്രതികാരം വീട്ടി മേഘ

ശരീര ഭാരം കൂടിയതിന്റെ പേരിലും നിറം കുറഞ്ഞതിന്റെ പലരും സമൂഹത്തില്‍ നിന്നും പരാഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ ആയാല്‍ പരിഹാസത്തിന്റെ മൂര്‍ച്ഛ കൂടും. ഇത്തരത്തില്‍ പല പരിഹാസങ്ങളും നേരിടേണ്ടി വന്ന യുവതിയാണ് മേഘ്‌ന. തന്റെ പ്രാണനായ സാദിഖിനോടും പലരും മേഘയുടെ അമിതവണ്ണവും നിറവും പറഞ്ഞ് പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ വളരെയധികം മേഘയെ ബുദ്ധിമുട്ടിച്ചിരുന്നു. പ്രസവശേഷം എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു ആ യുവതി. 95 കിലോയായിരുന്ന അവള്‍ പരിഹാസം ഭയന്ന് കുടുംബ പരിപാടികള്‍ക്ക് പോലും പോകാതായി.

എപ്പോഴും മേഘയ്ക്ക് താങ്ങും തണലുമായി സാദിഖ് ഉണ്ടായിരുന്നു. എന്നാല്‍ എപ്പോഴും തലകുനിച്ചിരിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. തടി കുറക്കാന്‍ തന്നെ തീരുമാനിച്ചു. 95 കിലോയില്‍ നിന്നും 36 കിലോ കുറച്ച് അമ്പരപ്പിക്കും മാറ്റമാണ് മേഘ നടത്തിയത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ താന്‍ തടി കുറച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് മേഘ്‌ന.

മേഘയുടെ വാക്കുകള്‍ ഇങ്ങനെ, പ്രേമിച്ചു നടന്ന കാലത്ത് പുള്ളിക്കാരന് വെയിറ്റ് 100 കിലോ… ഞാന്‍ അന്ന് 80 കിലോയില്‍ കൂടുതല്‍ കാണും. തടിയുള്ള ബബ്ലിയായ എന്നെ സാദിഖ് ഇക്കയ്ക്ക് ഓകെ ആയിരുന്നു. പക്ഷേ കെട്ട് കഴിഞ്ഞതിന് പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും കയ്യും കണക്കുമില്ലാതെ ആ കമന്റ് പാസാക്കി തുടങ്ങി. കെട്ടിയ പെണ്ണിന് ചേലില്ല… തടിയുണ്ട്, നിറം കുറവ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. പ്രസവ ശേഷം എന്റെ വസ്ത്രങ്ങള്‍ക്കു പോലും എന്നെ വേണ്ടാത്ത വിധം തടിച്ചപ്പോള്‍ പഴയ കമന്റുകള്‍ പുതിയ വേര്‍ഷനിലെത്തി. സാദിഖ് കെട്ടിയ പെണ്ണ് കൊള്ളില്ലത്രേ. ആ ഡയലോഗുകള്‍ എന്റെ ചങ്കില്‍ കൊണ്ടപ്പോഴാണ് തടി കുറയ്ക്കുക എന്നത് എനിക്ക് വ്രതമായത് ആത്മവിശ്വാസത്തോടെ മേഘ പറഞ്ഞു തുടങ്ങുകയാണ്.

പൊതുവേ തടിച്ച ശരീരപ്രകൃതമാണ് എന്റേത്. പോരാത്തതിന് ഭക്ഷണത്തോടും വലിയ പ്രേമം. ചോറും മിക്‌സ്ചറും പരിപ്പുവടയും മിക്‌സ് ചെയ്ത് കൊതിതീരേ കഴിക്കുന്ന എന്റെ ‘പ്രത്യേകതരം’ ജീവിതം എന്നെ ശരിക്കും തടിച്ചിയാക്കി. എന്തു ചെയ്യാം അതില്‍പിന്നെ എന്റെ ഇഷ്ടവസ്ത്രങ്ങളൊക്കെ ഞാനുമായി പിണങ്ങി. ഒരൊറ്റ ചുരിദാര്‍ പോലും ശരീരത്തില്‍ കയറാത്ത സ്ഥിതിവന്നു. പ്രധാനമായും കൈവണ്ണം കാരണം എല്ലാ വസ്ത്രങ്ങളും ഉടലിലേക്ക് കയറിയതും പോലുമില്ല. ടെക്സ്റ്റയില്‍ ഷോറൂമില്‍ എനിക്കു പാകമായ വസ്ത്രം എടുത്തു തരാന്‍ സെയില്‍സ് ഗേള്‍സ് നന്നേ ബുദ്ധിമുട്ടി. ‘അവളുടെ കൈ ഭയങ്കരാ തടിയാ….’ എന്ന് അമ്മ അവരോട് പറയുമ്പോള്‍ ഹൃദയം വല്ലാതെ നൊന്തു.

പണ്ട് കോളജിലെ പരിപാടിക്ക് ജീന്‍സിടാന്‍ കൂട്ടുകാരികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്റെ മുഖം വാടും. ജീന്‍സിന്റെ വെയ്സ്റ്റ് ലൈന്‍ വയറിലേക്ക് കടക്കില്ല. അതാണ് സീന്‍…. ട്രിപ്പിള്‍ എക്‌സല്‍ സൈസില്‍ ചുരിദാറും പട്ടുപാവാടയും ഇടുന്നതായിരുന്നു എന്റെ രീതി. തടിയുടെ പേരില്‍ അക്കാലത്ത് ഏറെ വട്ടപ്പേരുകളും പേരിനൊപ്പം ചേര്‍ത്തുകിട്ടി. ഗുണ്ടുമുളക്, തടിച്ചി തുടങ്ങിയ വിളികള്‍ കേട്ട് ചിരിച്ചു തള്ളുമ്പോഴും മനസുവേദനിച്ചു. ആ വിളിയും പരിഹാസങ്ങളുമൊക്കെ അവസാനിപ്പിക്കാനും തടി കുറയ്ക്കാനും അന്ന് പട്ടിണി വരെ കിടന്നു. എന്തിനേറെ പറയണം, ഒരു ഇഡ്ഡലി പോലും ശരീരത്തില്‍ പിടിക്കാത്ത തരത്തില്‍ അഡിസിറ്റി വര്‍ധിച്ചു, ആരോഗ്യം നഷ്ടപ്പെട്ട് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. എന്നിട്ടും തടി മാത്രം കുറഞ്ഞില്ല.

സാദിഖിക്ക എന്നെ പ്രണയിക്കുമ്പോള്‍… ഞങ്ങള്‍ ഇഷ്ടത്തിലാകുമ്പോള്‍ അത് ശരിക്കും ‘മേയ്ഡ് ഫോര്‍ ഈച്ച് അദറായിരുന്നു.’ കക്ഷിക്ക് 100 കിലോ ഭാരമുണ്ട്, ഞാന്‍ അന്ന് 90 കിലോ കടന്ന സമയവും. പക്ഷേ കല്യാണം കഴിഞ്ഞ ശേഷം ഇക്ക തടികുറച്ച് സുന്ദരക്കുട്ടപ്പനായി. പക്ഷേ ഞാന്‍ അങ്ങനെ തന്നെ നിന്നു. കളിയാക്കലുകളും കുത്തുവാക്കുകളും ഏറെ കേള്‍ക്കുമ്പോഴും എന്റെ ഇക്കയ്ക്ക് ഞാന്‍ പ്രിയപ്പെട്ടവളായിരുന്നു എന്നതായിരുന്നു ഏക ആശ്വാസം. എന്റെ തടി ഒരു തരത്തിലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നില്ല. പക്ഷേ അപ്പോഴും പരിഹാസങ്ങവും കുത്തുവാക്കുകളും മുറയ്ക്കു വന്നു കൊണ്ടേയിരുന്നു. ഒരു കല്യാണത്തിന് പേകാന്‍ പോലും ഭയമായിരുന്നു. കുഞ്ഞായി കഴിഞ്ഞ ശേഷമാണ് എന്നിലെ തടി രൗദ്രഭാവം പുറത്തെടുത്തത്. ഞാന്‍ ശരിക്കും തടിച്ചുരുണ്ടു. 95 കിലോയായി, ഫലമോ? പഴയ കളിയാക്കലുകള്‍ വീണ്ടും വീണ്ടും മനസിനെ കുത്തിനോവിച്ചു. അന്ന് ഒരിക്കല്‍ കൂടി ഞാന്‍ ശപഥമെടുത്തു. ഇക്കുറി തടിയെ ശരിക്കും പമ്പകടത്തും.

Karma News Network

Recent Posts

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

9 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

24 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…

35 mins ago

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

1 hour ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

2 hours ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

2 hours ago