entertainment

ചിരഞ്ജീവിയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ് മേഘ്ന രാജ്

മേഘ്ന രാജ് നാലുമാസം ​ഗർഭിണിയായിരിക്കേ ചീരഞ്ജീവി സർജ മരണപ്പെട്ടത് ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ധ്രുവ് സർജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കളേഴ്സ് കന്നഡ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജാണ് മേഘ്ന. ഷോയുടെ പുതിയ എപ്പിസോഡിൽ തന്റെ ആദ്യ വാലന്റൈൻസ് ഡേയെക്കുറിച്ചും ചിരഞ്ജീവിയിൽനിന്നും കിട്ടിയ വിവാഹ വാർഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു. 2019 ൽ തന്റെ ആദ്യ വിവാഹ വാർഷിക ദിനത്തിൽ ചീരുവിൽനിന്നും ഒരു നെക്ലേസ് ആണ് സമ്മാനമായി കിട്ടിയതെന്ന് മേഘ്ന പറഞ്ഞു. വാലന്റൈൻസ് ഡേയിൽ കറുത്ത ഹാൻഡ് ബാഗാണ് ചീരു നൽകിയത്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്ന വിശദീകരിച്ചു. ചീരുവും താനും തമ്മിലുള്ള ഫൊട്ടോ എപ്പോഴും തന്റെ കിടക്കയിൽ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്ന പറഞ്ഞു.

ഇതൊക്കെ പറയുമ്പോൾ മേഘ്നയുടെ മുഖത്ത് ചിരിയുണ്ടായിരുന്നു. എന്നാൽ ചിരഞ്ജീവി സർജയുടെ ശബ്ദം കേട്ടപ്പോൾ മേഘ്ന വിങ്ങിപ്പൊട്ടി. ചിരഞ്ജീവിയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവർ ചേർന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ മേഘ്ന പറഞ്ഞത്.

2020 ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്.

Karma News Network

Recent Posts

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

17 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

25 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

52 mins ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

3 hours ago