കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവും ആ ചിരഞ്ജീവി സര്‍ജയുടെ മരണം ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. നടന്റെ വിയോഗത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് നാല് മാസം ഗര്‍ഭിണി കൂടിയായ മേഘ്ന. മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് മേഘ്ന കരഞ്ഞപ്പോള്‍ കണ്ടു നിന്നവര്‍ക്ക് പോലും സഹിക്കാനായില്ല. ജീവിതത്തിലേക്ക് പുതിയ അതിഥി കടന്നു വരുന്നതിന് മുമ്പായിരുന്നു ചിരഞ്ജീവിയുടെ മരണം. ബംഗളൂരുവില്‍ വെച്ച് ഹൃദയസ്തംഭവം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.
ചിരഞ്ജീവിയും മേഘ്നയും വിവാഹിതര്‍ ആകുന്നത് 2018ലാണ്. മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ മേഘ്ന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, അനൂപ് മേനോന്, ഫഹദ് ഫാസില്‍ ആസിഫ് അലി തുടങ്ങിയവര്‍ക്കൊപ്പവും മേഘ്ന സ്ക്രീനിലെത്തിയിട്ടുണ്ട്. നടന് അര്ജുന് സര്‍ജയുടെ ബന്ധുവാണ് ചിരഞ്ജീവി. ഇരുപത്തി രണ്ടോളം ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാ താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്രിയ, ജയസൂര്യ, ശ്വേത മേനോന്, അംബിക തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിതമായ ഈ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. മേഘ്നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായി എന്നായിരുന്നു നസ്രിയയുടെ പ്രതികരണം. മേഘ്നയ്ക്ക് ഉണ്ടായ നഷ്ടത്തില്‍ വാക്കുകള്‍ ഇല്ലെന്നായിരുന്നു ശ്വേത മേനോന് പറഞ്ഞത്. പ്രാര്‍ഥനയില്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്വേത പറയുന്നു
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…