kerala

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് അടുത്ത വർഷത്തേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്

പത്തനംതിട്ട: അടുത്ത വർഷത്തേയ്ക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്. ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയുമാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പിന് വേണ്ടി മലകയറുന്നത്. ഒക്ടോബർ 17-ന് കൈപ്പുഴ ശിവക്ഷേത്രത്തിൽ വെച്ച് കെട്ട് നിറച്ച് ശേഷം കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബന്ധുക്കൾക്കൊപ്പം മാളികപ്പുറവും അയ്യപ്പനും സന്നിധാനത്തേക്ക് തിരിക്കും.

പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമയുടെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹകസംഘം ഭരണസമിതിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. 10 വയസിൽ താഴെയുള്ള കുട്ടികളെ നറുക്കെടുപ്പിന് വേണ്ടി സന്നിധാനത്ത് എത്തിക്കുന്നത് 2010-ലെ സുപ്രീംകോടതിയിലുള്ള ഉത്തരവിന്മേലാണ്. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷത്തോളം മേൽശാന്തിമാരായി ചുമതല അനുഷ്ടിക്കേണ്ടവരെയാണ് തുലാം ഒന്നിന് സന്നിധാനത്ത് വെച്ച് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.

പന്തളം കൊട്ടാരം കുടുംബാംഗം ആലുവ വയലകര ശീവൊള്ളിമനയിൽ എസ്എച്ച് മിഥുനിന്റെയും ആലുവ ആടുവാശേരി വയലികോടത്തുമനയിൽ ഡോ പ്രീജയുടെയും മകനാണ് വൈദേഹ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഗോപീകൃഷ്ണന്റെയും എഴുമറ്റൂർ ചങ്ങഴശ്ശേരി കോയിക്കൽ ദീപശ്രീ വർമയുടേയും മകളാണ് നിരുപമ ജി.വർമ. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

31 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

1 hour ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago