തിരുവനന്തപുരം. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ അക്കാദമിയില്‍ പടയൊരുക്കം. ചെയര്മാന് ഏകപക്ഷിയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം സമാന്തര യോഗം ചേര്‍ന്നു. ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. രഞ്ജിത്തിനെ മാറ്റണം എന്നാവശ്യപ്പെട്ട് അംഗങ്ങള്‍ കത്ത് സര്‍ക്കാരിന് നല്‍കും.
ഭരണസമിതിയില്‍ 15 അംഗങ്ങളാണുള്ളത് ഇതില്‍ ഒന്‍പത് പേരാണ് ഐഎഫ്എഫ്കെ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന ടഗോര്‍ തീയേറ്ററില്‍ സമാന്തര യോഗം ചേര്‍ന്നത്. ഐഎഫ്എഫ്കെ നടക്കുന്നതിനാല്‍ ഇവര്‍ പരസ്യമായി രംഗത്തെത്തില്ല. എന്നാല്‍ ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ ഇനിയും സഹിക്കാന്‍ സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
അതേസമയം വിവാധത്തില്‍ രഞ്ജിത്തുമായി സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നു. നവകേരള സദസ്സിന് ശേഷം രഞ്ജിത്തിനെ നേരിട്ടുകാണുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…
തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…
ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…
കൊച്ചി : വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദിന്റെ സിനിമയുടെ ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ…