entertainment

സിനിമ പറയുന്നത് വസ്തുതകൾ, നല്ല സിനിമയാണ്, ദ കേരള സ്റ്റോറിയെ പ്രശംസിച്ച് മേനക

‘ദ കേരളാ സ്‌റ്റോറി’ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. സുദീപ്‌ദോ സെൻ സംവിധാനം ചെയ്ത് വിപുൽ അമ്രുത്‌ലാൽ ഷാ നിർമ്മിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സിനിമ കണ്ടിറങ്ങിയ നടി മേനക സുരേഷിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘നല്ല സിനിമയാണ്. പത്രത്തിലും ടിവിയിലും എല്ലാം കാണുന്ന സംഭവങ്ങളല്ലേ. നമ്മുടെ അയൽപക്കങ്ങളിലും സുഹൃത്തുക്കളുടെ അടുത്തുനിന്നും കേൾക്കുന്നത് തന്നെയാണ് ഇതെല്ലാം. സിനിമ പറയുന്നത് വസ്തുതകളാണ്,’ എന്നും മേനക സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മേനകയുടെ ഭർത്താവും നിർമാതാവുമായ ജി. സുരേഷ് കുമാറും പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്‌റ്റോറി’ എന്നാണ് അദ്ദേഹം പറഞ്ഞത്.

33,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. കേരള സ്‌റ്റോറി നല്ല സിനിമയാണെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാർ പറഞ്ഞു.

Karma News Network

Recent Posts

വീണ്ടും ഡോക്ടർക്ക് മർദ്ദനം, രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് അസഭ്യം പറയുകയും, മുഖത്തടിച്ചതായും പരാതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് മർദ്ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടിഡോക്ടറെ അസഭ്യം പറയുകയും മുഖത്തടിച്ചതായും പരാതി. ഇന്നലെ രാത്രി…

1 min ago

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

29 mins ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

33 mins ago

ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല, അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി…

47 mins ago

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്…

60 mins ago

ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചു, എത്തിയത് 3 പേർ മാത്രം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാർ. മുട്ടത്തറയില്‍ ഇന്ന് 25 പേര്‍ക്ക് ടെസ്റ്റിനായി സ്ലോട്ട്…

1 hour ago