kerala

ഇത്ര ചീപ്പാകാമോ പ്രതിപക്ഷനേതാവ്; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ അഴിമതി ആരോപണത്തില്‍ അമേരിക്കൻ കമ്പനി ഇഎംസിസി പ്രതിനിധികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയെന്നും എന്നാൽ എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കേരളത്തിൽ ഒരുപാട് പേർ വന്നുകണ്ടിട്ടുണ്ട്. എന്നാൽ ന്യൂയോർക്കിൽ വച്ച് ആരേയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ലെന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

സ്വപ്‌ന സുരേഷിനൊപ്പം ചെന്നിത്തല നിൽക്കുന്ന ചിത്രം പുറത്തുവന്നില്ലേ. സ്വപ്‌നയുമൊത്തുള്ള ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാകുമോ. ഇത്ര ചീപ്പാകാമോ പ്രതിപക്ഷനേതാവെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങൾ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുകളുമായും ചർച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്. മന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചർച്ചയിലല്ല നയത്തിൽ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള തീരം അമേരിക്കൻ കമ്പനിയ്ക്ക് ഫിഷറീസ് വകുപ്പ് തീറെഴുതിക്കൊടുത്തുവെന്ന ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ.

Karma News Editorial

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

11 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

13 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

43 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

50 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago