topnews

മെറിനെ കൊലപ്പെടുത്തിയ ശേഷം ഫിലിപ് അതെ കത്തികൊണ്ട് സ്വന്തം ശരീരം കീറി മുറിച്ചു , എന്നാല്‍ വിധി അവനെ ബാക്കിയാക്കി

ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ ഒരു വാര്‍ത്തയോടെയാണ് ജൂലൈ 29ന് പുലർച്ചെ  മലയാളികളും പ്രവാസികളും ഉറക്കമുണര്‍ന്നത്. അമേരിക്കയില്‍  കോട്ടയം പിറവം മരങ്ങാട്ടിൽ മെറിൻ ജോയി എന്ന മലയാളി നഴ്‌സിനെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. പ്രവാസ ലോകത്ത് മലയാളികള്‍ക്കിടയില്‍ ഇത്രയും ക്രൂരതയുടെ പരിവേഷം ഇതുവരെ കണ്ടിട്ടില്ല. നഴ്‌സായ മെറിനെ ഭര്‍ത്താവ് ഒന്നും രണ്ടും അല്ല 17 പ്രാവശ്യമാണ് കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ദേഹത്തുകൂടി കാര്‍ കയറ്റി ഇറക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഫിലിപ് മാത്യു ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ഫിലിപ്പിനെ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തതാണ് ഉപയോഗിച്ച അതെ കത്തി കൊണ്ട് കുത്തി രക്തം വാർന്ന നിലയിൽ ആയിരുന്നു ഫിലിപ് മാത്യു. ഹോട്ടൽ വാതിൽ പോലീസ് ഉപകരണങ്ങൾ ഉപയോഗിച്ച് തകർത്താണ് ഉള്ളിൽ കയറിയത് .

പ്രതി സ്വയം മുറിവേല്‍പ്പിച്ച് മരിക്കാന്‍ ശ്രമിച്ചെങ്കിലും വിധി അവനെ ബാക്കിയാക്കുകയായിരുന്നു. അതിക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് തന്നെ എത്തി പോലീസ് ഫിലിപിനെ പിടികൂടി. ചിന്തിക്കാന്‍ പോലുമാകാത്ത അതിക്രൂരതയാണ് മെറിന്റെ ഭര്‍ത്താവായ ഫിലിപ് മാത്യു ചെയ്തത്. എന്നാല്‍ എന്താണ് ഈ കൊടും ക്രൂരതയ്ക്ക് ഫിലിപ്പിനെ ഇടയാക്കിയത് എന്നതില്‍ വ്യക്തതയില്ല. ഒരു വിധേനയും മെറിന്‍ രക്ഷപ്പെടരുതെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു മെറിന്‍ ജോലി ചെയ്യുന്ന ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഫിലിപ് എത്തിയത്. തൊട്ടരികിലുള്ള ആശുപത്രിയില്‍ എത്തുമ്പോള്‍ പോലും ഭാര്യ ജീവനോടെ ഉണ്ടാവരുതെന്ന് ഫിലിപ് നിശ്ചയിച്ചിരുന്നു. ഇതോടെയാണ് 17 പ്രാവശ്യം കുത്തിയതിന് പിന്നാലെ കാര്‍ കൂടി മെറിന്റെ ശരീരത്തിലൂടെ കയറ്റി ഇറക്കിയത്.

merin death usa

മെറിന്റെ മരണം ഉറപ്പായ ശേഷമായിരുന്നു ഫിലിപ് രക്ഷപ്പെട്ടത്. മെറിനെ ഇടിച്ചിട്ട കാറില്‍ തന്നെയാണ് ഫിലിപ് ഹോട്ടലിലേക്ക് പോയത്. ഹോട്ടലില്‍ എത്തിയ ശേഷം സ്വയം മുറിവേല്‍പ്പിച്ച് മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിഷിഗണിലെ വിക്‌സനില്‍ ജോലി ചെയ്യുന്ന ഫിലിപ് കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇതേ ഹോട്ടലിലേക്ക് ഫിലിപ് തിരികെ പോവുകയായിരുന്നു. ഇവിടെ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് ശരീരത്തില്‍ മുറിവുണ്ടാക്കി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെയിലാണ് പോലീസ് പിടികൂടുന്നത്. ചികിത്സയിലുള്ള ഫിലിപ്പിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ വെച്ച് മെറിനും ഫിലിപ്പും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ ഫിലിപ് അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ആക്കിയ ശേഷം മെറിനും ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവെച്ച് മറ്റൊരു ആശുപത്രിയില്‍ മെറിന്‍ ജോലിക്ക് കയറാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. അമേരിക്കയിലെ രീതി അനുസരിച്ച് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടും കേസ അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയായ ശേഷമേ പോലീസ് വിശദാംശങ്ങള്‍ പുറത്ത് വിടൂ. കോവിഡ് കാലത്ത് മലയാളികള്‍ക്കും ലോകമാകെ ആശബ്ങ്കയിലായ പ്രവാസികള്‍ക്കും മെറിന്റെ ദാരുണമായ അന്ത്യം അതും നേഴ്‌സ് യൂണിഫോമില്‍ എന്നത് വളരെ സങ്കടപ്പെടുത്തുന്നു. നേഴ്‌സ് യൂണിഫോമില്‍ ഒരു മാലാഖയ്ക്ക് അതും ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോള്‍ ക്രൂരമായി കൊലചെയ്യപേണ്ടിവന്നതിന്റെ ഞെട്ടലിലാണ് ലോകമാകെയുള്ള മലയാളി ആരോഗ്യ പ്രവര്‍ത്തകരും.

പ്രവാസി ലോകത്തെ ഏറെ ഞെട്ടിച്ച സാം മാത്യു കൊലപാതകത്തേക്കാള്‍ അതിക്രൂരമായിരിക്കുകയാണ് മെറിന്‍ കൊല. ഓസ്‌ട്രേലിയില്‍ വെച്ചായിരുന്നു സാം മാത്യുവിനെ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ചേര്‍ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചതക് എന്നായിരുന്നു ആദ്യം പുറത്തെത്തിയത്. പിന്നീടാണ് ആസൂത്രിതമായ കൊലപാതകമാണിതെന്ന് തെളിഞ്ഞത്. ഇതിലും വലിയ ഞെട്ടിക്കുന്ന ക്രൂരതയാണ് മെറിന്‍ കൊലപാതകമെന്നാണ് പ്രവാസ ലോകം പറയുന്നത്.

Karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

26 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

57 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago