മെറിൻ ജോയിയുടെ മരണം വിശ്വസിക്കാൻ കഴിയാത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മൂത്തമകളാണ് മെറിൻ. മകൾ മരണപ്പെട്ട വിവരം ഇന്നലെ രാത്രി പത്തുമണിക്കാണ് കുടുംബാഗങ്ങൾ അറിയുന്നത്.
അമ്മ ഇനി ഇല്ലെന്ന സത്യം അറിയാതെ മകൾ
അമ്മ ഇനി വീഡിയോ കോൾ ചെയ്യാൻ ഒരിക്കലും വരില്ലെന്ന സത്യം ഏക മകൾ മുത്തുമണിക്കറിയില്ല. മകളെ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും അടുക്കലാക്കിയാണ് മെറിൻ ജോലിക്കു പോയത്… ജോലി കഴിഞ്ഞ് വന്നാലുടൻ മെറിൻ മകളെ ഫോൺ വിളിക്കുമായിരുന്നു. മരണ വെപ്രാളത്തിൽപ്പോലും തനിക്കൊരു മകളുണ്ടെന്നാണ് മെറിൻ പറഞ്ഞത്..
വിവാഹ വാർഷികവും ജന്മദിനവും നാളെ
2016 ജൂലലൈ 30 നായിയിരുന്നു ചങ്ങനാശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകൻ നെവിൻ (ഫിലിപ്പ് ) മെറിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. പിന്നീടാണ് മെറിനെ നെവിൻ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നത്. നാളെയാണ് മെറിന്റെ 27-ാം ജന്മദിനം. മകൾക്ക് ആശംസ നേരാൻ കാത്തിരിക്കെയാണ് വീട്ടിലേയ്ക്ക് ഇന്നലെ രാത്രി 9.30 തോടെ ദുരന്തനവാർത്തയെത്തുന്നത്. സന്തോഷത്തിൽ മതിമറക്കേണ്ടേ വീണ് ഇപ്പോൾ അക്ഷരാത്ഥത്തിൽ കണ്ണൂനീർ കടലായി.
കഴിഞ്ഞ ഡിസംമ്പറിൽ പള്ളിപ്പെരുന്നാളിനാണ് മെറിൻ മകളെയും കൂട്ടി നാട്ടിലെത്തുന്നത്. അമേരിക്കയിലായിരുന്നു പ്രസവം. ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേരക്കുട്ടിയെ കാണാൻ ജോയിക്കും മേഴ്സിക്കും അവസരം ലഭിച്ചത്. നെവിൻറെ ചങ്ങനാശേരിയിലെ വീട്ടിലേക്കാണ് വിദേശത്തുനിന്ന് മെറിൻ ഭർത്താവിനൊപ്പമെത്തിയതെങ്കിലും ജനുവരിയിൽ നെവിൻ തനിയേ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. നെവിന് പിന്നാലെ മെറിൻ ജുനവരി 29ന് തനിയെ അമേരിക്കയിലേക്ക് മടങ്ങി. തൊടുപുഴ മുട്ടം സ്വദേശിനിയുടെ കുടുംബത്തോടൊപ്പമായിരുന്നു മെറിൻ താമസിച്ചിരുന്നത്.
ഈ വീട്ടിൽ നിന്നാണ് ജോലിക്ക് പോയിരുന്നത്. മറ്റൊരിടത്തായിരുന്നു നെവിൻറെ ജോലിയും താമസവും. ജോലിക്ക് പോകേണ്ടതിനാൽ നോറയെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് മെറിൻ തിരിച്ച് മാസങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.
ജോലി മാറ്റം
മെറിൻ നിലവിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് അടുത്തദിവസം മാറാനിരിക്കുകയായിരുന്നു. മറ്റൊരിടത്ത് ജോലി ലഭ്യമായ സാഹചര്യത്തിലായിരുന്നു മാറ്റമെന്നും ജോയി പറയുന്നു. വർഷങ്ങൾ അമേരിക്കയിൽ താമസിച്ചുള്ള പരിചയവും ജോയിക്കുണ്ട്.
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…