entertainment

ആയിഷ സുല്‍ത്താന, ഈ പോരാട്ടത്തില്‍ അവള്‍ക്കൊപ്പം ഞാനും, മെറീന മൈക്കിള്‍ പറയുന്നു

ലക്ഷദ്വീപ് ജനങ്ങള്‍ക്കായി പോരാടുന്ന സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ആയിഷ സുല്‍തത്താനയ്ക്ക് പിന്തുണ അറിയിച്ച് നടി മെറീന മൈക്കിള്‍,.. ഈ പോരാട്ടത്തില്‍ താന്‍ ആയിഷയ്ക്ക് ഒപ്പമുണ്ടെന്നും സ്വസ്ഥവും സമാധാനവുമായി ജീവിച്ചിരുന്ന ദ്വീപ് നിവാസികള്‍ ഇപ്പോള്‍ തങ്ങളുടെ നിലനില്‍പ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണെന്നും മെറീന പറയുന്നു.

മെറീനയുടെ വാക്കുകള്‍:

ആയിഷ സുല്‍ത്താന, വളരെ വര്‍ഷങ്ങളായി അറിയാവുന്ന, പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് തണലായി നിന്ന എന്റെ പ്രിയ കൂട്ടുകാരികളില്‍ ഒരാള്‍. സിനിമയുടെയും ആഡ് ഷൂട്ടിങിന്റെയും ഭാഗമായി ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. അവളിലൂടെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളേയും പറ്റി ഒരുപാട് കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. ഓരോ കൂടിക്കാഴ്ചകളിലും ഏറ്റവും അധികം അവള്‍ സംസാരിക്കുക അവളുടെ നാടിനെപറ്റിയാണ്, ലക്ഷദ്വീപിനെ പറ്റിയാണ്.

മുന്‍പും നാടിന് പ്രതിസന്ധികള്‍ വന്നപ്പോഴൊക്കെ, പ്രതിഷേധങ്ങളുമായി ആയിഷ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവളും അവളുടെ ഏറ്റവും പ്രിയപ്പെട്ട നാടും പോരാട്ടത്തിലാണ്. സ്വസ്ഥവും സമാധാനവുമായി ജീവിച്ചിരുന്ന ദ്വീപ് നിവാസികള്‍ ഇപ്പോള്‍ തങ്ങളുടെ നിലനില്‍പ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണ്.

ഈ അടുത്ത കാലത്ത്, പുതിയ ഭരണകൂടം നടപ്പിലാക്കിയ പലതും മനുഷ്വത്വത്തിനും ജനാധിപത്യത്തിനും യാതൊരു മൂല്യവും കല്‍പ്പിക്കാത്തവയാണ്. 2020 അവസാനം വരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ ഒന്ന് ലക്ഷദ്വീപ് ആയിരുന്നു. എന്നാല്‍ പുതിയ ഭരണകൂടം നടപ്പിലാക്കിയ ഭരണപരിഷ്‌കാരം, അത്രയും നാള്‍ ഉണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തുന്നവ ആയിരുന്നു. ഇപ്പൊള്‍ അവിടുത്തെ പോസിറ്റീവിറ്റി റേറ്റ് 60 ശതമാനമായി. അത്യാവശ്യ ആശുപത്രി സംവിധാനങ്ങള്‍ പോലുമില്ലാത്ത ദ്വീപുകാര്‍ വിദഗ്ധ ചികിത്സക്ക് കേരളത്തെയാണ് ഏറെയും ആശ്രയിക്കാറുള്ളത്.

ലക്ഷദ്വീപ് നിവാസികളുടെ ജീവിതനിലവാരമോ അവര്‍ക്കു വേണ്ട ചികിത്സാ സൗകര്യങ്ങളോ മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ, അവരുടെ പരമ്പരാഗതമായ ജീവിത ശൈലിയേയും അവരുടെ തനതായ സംസ്‌കാരത്തെയും ഗൗനിക്കാതെയുള്ള ഒട്ടനവധി തീരുമാനങ്ങളാണ് ഭരണകൂടം തുടര്‍ന്നും എടുത്തത്. കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത, ജയില്‍ അടഞ്ഞു കിടക്കുന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി. മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റി.

ടൂറിസം വകുപ്പ്, സര്‍ക്കാര്‍ ഓഫീസ് എന്നിവയില്‍ നിന്ന് തദ്ദേശീയരായ ജീവനക്കാരെ ഒഴിവാക്കി. അങ്കണവാടികള്‍ അടക്കുകയും സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാസാഹാരം ഒഴിവാക്കി. ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം ഒഴിവാക്കി, ചരക്ക് നീക്കവും മറ്റും മംഗലാപുരം വഴിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുപോലെയുള്ള ഒട്ടനവധി നടപടികളിലൂടെ അവിടുത്തെ ജനജീവിതം ദുസഹമാക്കി.

കോവിഡിന്റെ മുന്‍പില്‍ തകര്‍ന്നും തളര്‍ന്നും നിന്ന ആ ജനതയുടെ ഉപജീവനമാര്‍ഗങ്ങളും ഭക്ഷണസ്വാതന്ത്ര്യവും തകര്‍ക്കുന്ന തീരുമാനങ്ങളാണ് അഡ്മിനിസ്‌ട്രേഷന്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഈ തീരുമാനങ്ങള്‍ അവരുടെ പരമ്പരാഗതമായ ജീവിതത്തെ തകര്‍ക്കുന്നത് തടയാന്‍ നാം അനുവദിക്കരുത്. ഈ പോരാട്ടത്തിന് മാധ്യമശ്രദ്ധ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പിന്തുണയും അവര്‍ക്ക് നല്‍കേണ്ടതുണ്ട്.

Karma News Network

Recent Posts

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

14 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

30 mins ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

58 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

1 hour ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

1 hour ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

2 hours ago