topnews

ഭക്ഷണത്തിനൊപ്പം യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയ കമ്പി കഷ്ണം പുറത്തെടുത്തത് ഇങ്ങനെ

തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനായ യുവാവിനെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അന്നനാളത്തിന് മുകളില്‍ ഇരുമ്പ് കമ്പി കുടുങ്ങിക്കിടക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഇരുമ്പ് കമ്പി പുറത്തെടുത്തു. ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയതാണ് നേരിയ ഇരുമ്ബുകമ്ബിയെന്നാണ് നിഗമനം.

ഇ എന്‍ ടി വിഭാഗത്തില്‍ തൊണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ ഗതിയില്‍ മീന്‍മുള്ള്, ചിക്കന്‍, ബീഫ് മുതലായവയുടെ എല്ല് എന്നിവയെല്ലാം തൊണ്ടയിലും അന്നനാളത്തിലും കുടുങ്ങാം. എന്നാല്‍ ഇവിടെ അതിന്റെ ലക്ഷണമൊന്നും കാണാനായില്ല. കൂടുതല്‍ പരിശോധനയ്ക്കായി സി ടി സ്‌കാന്‍ ചെയ്തു. സ്‌കാനിംഗ് പരിശോധനയില്‍ ശ്വാസക്കുഴലിന് പുറകില്‍ അന്നനാളത്തോട് ചേര്‍ന്ന് ഒരു ചെറിയ മെറ്റാലിക് പീസ് എന്നായിരുന്നു റിപ്പോര്‍ട്ട്.

എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ കടത്തി പരിശോധന നടത്തിയെങ്കിലും അതിന്റെ ക്യാമറാക്കണ്ണിലും വില്ലനെ കണ്ടെത്താനായില്ല. ഒടുവില്‍ ശസ്ത്രക്രിയ തീരുമാനിച്ചു. ശസ്ത്രക്രിയാ സമയത്തും ഇത്ര ചെറിയ കമ്പിക്കഷണം കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.തത്സമയം എക്‌സ് റേ വഴി കാണാന്‍ സാധിക്കുന്ന സിആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ച് നടന്ന ശസ്ത്രക്രിയയില്‍ മറഞ്ഞു കിടന്ന കമ്പിക്കഷ്ണത്തെ പുറത്തെടുത്തു. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലായിരുന്നു കമ്പിക്കഷ്ണം കണ്ടെത്തിയത്.

കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ എന്‍ ടി വിഭാഗത്തിലെ ഡോ വേണുഗോപാല്‍, ഡോ ഷൈജി, ഡോ മെറിന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ മധുസൂദനന്‍, സ്റ്റാഫ് നേഴ്‌സ് ദിവ്യ എന്‍ ദത്തന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.
നേരത്തേയും ഇതുപോലെയുള്ള നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുള്‍ റഷീദ് പറഞ്ഞു.

തത്സമയം എക്സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയിലാണ് കമ്ബിക്കഷണം പുറത്തെടുത്തത്. തലയിലേക്ക് പോകുന്ന ഞരമ്ബുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്ബി കുരുങ്ങിക്കിടന്നത്. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ.എന്‍.ടി. വിഭാഗത്തിലെ ഡോ. വേണുഗോപാല്‍, ഡോ. ഷൈജി, ഡോ. മെറിന്‍, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനന്‍, സ്റ്റാഫ് നഴ്സ് ദിവ്യ എന്‍.ദത്തന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

കരുതലോടെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വസ്തുക്കൾ അബദ്ധത്തില്‍ ഉള്ളില്‍ കടക്കുമെന്നും അവ പുറത്തെടുത്താല്‍ പോലും അന്നനാളത്തില്‍ മുറിവ് പറ്റിയാല്‍ നീരും പഴുപ്പും നെഞ്ചിലേക്കിറങ്ങി മീഡിയാസ്‌റ്റൈനൈറ്റിസ് എന്ന മാരകമായ അവസ്ഥ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഫിക്‌സഡ് അല്ലാത്ത വെപ്പു പല്ല് ശ്രദ്ധിച്ചില്ലെങ്കില്‍ അന്നനാളത്തില്‍ പോകാൻ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

3 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

18 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

32 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

59 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago