entertainment

ആ കാര്യത്തില്‍ എന്ത് സംഭവിച്ചാലും മുകേഷ് വിട്ടുവീഴ്ച ചെയ്യില്ല, മേതില്‍ ദേവിക അന്ന് പറഞ്ഞത്..

നടനും എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഇരുവരും ഏറെ കാലമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. വിവാഹ മോചനത്തിനായി മേതില്‍ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആദ്യ വിവാഹത്തിലെ മകനൊപ്പം പാലക്കാടുള്ള വീട്ടിലാണ് ദേവിക കഴിയുന്നത്. നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് ദേവികയെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ മുകേഷിന്റെ ദിനചര്യകളെ കുറിച്ച് ദേവിക പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ ദിനചര്യകളെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചുമാണ് ദേവിക പറയുന്നത്. ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും മുകേഷ് ഹെല്‍ത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ലെന്നും താനൊക്കെ കണ്ട് പഠിക്കേണ്ട കാര്യമാണ് അതെന്നും ദേവിക പറയുന്നു.

മുകേഷിന്റ ഹെല്‍ ത്ത് കെയറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ദേവിക പറയുന്നത്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ വര്‍ക്കൗട്ടും യോഗയുമെല്ലാം കഴിഞ്ഞിട്ടാണ് അദ്ദേഹം മറ്റുള്ള കാര്യത്തിന് പോകുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും പുറത്ത് എന്തൊക്കെ നടന്നാലും രാവിലെ എഴുന്നേറ്റ് യോഗയും വര്‍ക്കൗട്ട് തുടങ്ങിയ കാര്യങ്ങള്‍ കഴിഞ്ഞിട്ടെ ബാക്കി പരിപാടിയ്ക്കുള്ളൂ. രാവിലെ നേരത്തെ പോകമ്പോഴുള്ള കാര്യത്തെ കുറിച്ച് അവതാരക ചോദിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും അദ്ദേഹത്തിനെ ബാധിക്കുന്ന കാര്യമല്ല എന്നാണ് ദേവിക മറുപടി നല്‍കിയത്. ഇത്രയും ആരോഗ്യം സംരക്ഷിക്കുന്ന ആളായത് കൊണ്ടാണ് ഇന്നും ഹെല്‍ത്തിയായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത് . അത് വലിയ അത്ഭുതമാണെന്നും താരം പറയുന്നുണ്ട്.

2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. കല്യാണം കഴിഞ്ഞ് 8 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ബന്ധം പിരിയുന്നത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക.

Karma News Network

Recent Posts

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

10 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

46 mins ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

1 hour ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

2 hours ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

3 hours ago

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…

3 hours ago