kerala

സജീവരാഷ്ട്രീയം ഉപേക്ഷിച്ചു കേരളത്തിന്റെ സ്വന്തം മെട്രോമാൻ

കേരള ബി ജെ പിയുടെ തുറുപ്പുചീട്ടും വികസന മുഖവുമായ മെട്രോമാൻ ഇ ശ്രീധരൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മെട്രോമാൻ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും പക്ഷേ, പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരൻ പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ബിജെപി ശ്രീധരനെ ഇറക്കിയത് അതീവ ഗൗരവത്തോടെത്തന്നെയായിരുന്നു. മെട്രോമാന്‍റെ പാലത്തിലേറി കേരള ഭരണമാണ് ലക്ഷ്യം എന്ന് തന്നെ പല തവണ ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയിൽ തിരുവല്ലയിൽ വച്ച് മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഇ ശ്രീധരനെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ ഇ ശ്രീധരനെ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയാകാനും തയ്യാറെന്നടക്കമുള്ള നിരവധി പ്രസ്താവനകളിലൂടെ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞുനിന്നു ഇ ശ്രീധരൻ. തനിക്ക് രാഷ്ട്രീയത്തിൽ പല പദ്ധതികളും പ്ലാനുമുണ്ട് എന്ന് പല തവണ അദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ പിന്നീട് ട്രോൾമഴയായി.

അഴിമതി രഹിത – വികസന പ്രതിച്ഛായയുള്ള ശ്രീധരനെ മുൻനിർത്താൻ ബിജെപിക്ക് നിർദേശം നൽകിയത് ദേശീയ നേതൃത്വവും ആർഎസ്എസും ചേർന്നാണ്. ലൗവ് ജിഹാദിനെതിരായ നിയമനിർമ്മാണം അടക്കമുള്ള തീവ്ര ഹിന്ദുത്വ അജണ്ട ഒരു വശത്ത് മുന്നോട്ട് വെക്കുമ്പോൾ മറുവശത്ത് മെട്രോമാൻ വഴി വീശിയത് വികസനകാർഡ്. പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് പുതുക്കിപ്പണിതത് നേട്ടമാക്കാനൊരുങ്ങുന്ന എൽഡിഎഫിനെ പണിക്ക് മേൽനോട്ടം വഹിച്ചയാളെത്തന്നെ മുൻനിർത്തി വെല്ലുവിളി തീർക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പാളിപ്പോയി.

Karma News Editorial

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

19 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

58 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

3 hours ago