entertainment

മോന്‍സണ്‍ സമ്മാനിച്ച ആന്റിക് ഡയമണ്ട് മോതിരം, എംജി ഇത് ഇട്ട് കാണണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു

പുരാവസ്തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി നിരവധി ഉന്നതര്‍ക്കാണ് അടുപ്പം ഉണ്ടായിരുന്നത്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കല സാംസ്‌കാരിക രംഗത്ത് ഉള്ളവരും ഒക്കെ മോന്‍സണിന്റെ സൗഹൃദ വലയത്തില്‍ ഉള്ളവരായിരുന്നു. ഇതിനിടെ ഗായകന്‍ എംജി ശ്രീകുമാറിന് മോന്‍സണ്‍ സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

ടോപ് സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ ജഡ്ജായി പങ്കെടുക്കവെയാണ് തന്റെ മോതിരത്തെ കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എംജി ശ്രീകുമാര്‍ മറുപടി നല്‍കിയത്. മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ വീഡിയോ വൈറല്‍ ആയിരിക്കുന്നത്. എം.ജി ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.

”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സണ്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. പരിപാടിയില്‍ എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്” എന്നാണ് എം.ജി. ശ്രീകുമാര്‍ മോതിരത്തെ കുറിച്ച് പറയുന്നത്.

മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകന്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നുമുണ്ട്.

കോറം എന്ന ആന്റിക് വാച്ചിനെ കുറിച്ചും എംജി ശ്രീകുമാര്‍ പറയുന്നുണ്ട്. ഇതെല്ലാം മോന്‍സന് തിരിച്ചു കൊടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്നാഥ് ബെഹ്റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, ബാല എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചെന്നു വ്യക്തമായിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളി. ഐജി ജി.ലക്ഷ്മണിന്റെയും ചേര്‍ത്തല സിഐ ശ്രീകുമാറിന്റെയും ഇടപെടലുകളാണു തെളിവുകള്‍ സഹിതം പുറത്തുവന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ റിപ്പോര്‍ട്ട് അനുസരിച്ചു നടപടിയെന്നാണു പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ നിലപാട് സ്വീകരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും മൗനത്തിലാണ്.

നിയമവിരുദ്ധമായി ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണമടക്കം ഐജി ലക്ഷ്മണും മോന്‍സനും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ക്ക് ഒട്ടേറെ തെളിവുണ്ട്. തട്ടിപ്പുകാരനുമായി ഐജിക്കുള്ള ബന്ധം ഒരു വര്‍ഷം മുന്‍പുതന്നെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു മോന്‍സനെതിരായ അന്വേഷണത്തില്‍നിന്ന് ആലപ്പുഴ എസ്പിയെ മാറ്റിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതിന് എഡിജിപി മനോജ് എബ്രഹാം നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസില്‍ ഐജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇത്രയൊക്കെയായിട്ടും ലക്ഷ്മണ്‍ പൊലീസ് ആസ്ഥാനത്തു യാതൊരു മാറ്റവുമില്ലാതെ അതേ കസേരയില്‍ തുടരുകയാണ്. ഡിജിപി അനില്‍കാന്ത് രണ്ടു ദിവസമായി കേരളത്തിലില്ലാത്തതാണു നടപടിക്കു തടസ്സമായി പൊലീസ് പറയുന്നത്. ഐജി കഴിഞ്ഞാല്‍ മോന്‍സനെ സഹായിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിവുള്ള മറ്റൊരു ഉദ്യോഗസ്ഥനാണു ചേര്‍ത്തല സിഐ ശ്രീകുമാര്‍. കേസുകളില്‍ സഹായിച്ചതിനൊപ്പം മോന്‍സനുമായുള്ള ആഴത്തിലുള്ള അടുപ്പത്തിനും തെളിവുണ്ട്.

Karma News Network

Recent Posts

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

24 mins ago

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, ഫിനാലക്ക് പിന്നാലെ ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

56 mins ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

1 hour ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

2 hours ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

3 hours ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

3 hours ago